മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ഡോക്ടര്‍മാര്‍ തല്ലിക്കൊന്നു

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു. കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോവുന്നത് പതിവായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ പിടികൂടുകയായിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ ഹോസ്റ്റലില്‍ വച്ച് പിടിയിലായ യുവാവിനെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും തറയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.സംഭവത്തെ കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























