മോഡി ഉറങ്ങുകയുമില്ല മന്ത്രിമാരെ ഉറക്കുകയുമില്ല: വെങ്കയ്യ നായിഡു

ഹൈദരാബാദില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കവേ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു മോഡിയെ പുകഴ്ത്തിയതുകേട്ട് വേദിയിലും സദസ്സിലുമുളളവര്‍ ഒരു നിമിഷം അമ്പരന്നിരുന്നു. വെങ്കയ്യ നായിഡുവിന്റെ അഭിപ്രായത്തില്‍ \'മോഡി ഉറങ്ങത്തുമില്ല മന്ത്രിമാരെ ഉറക്കത്തുമില്ല\'. എന്നാല്‍ തങ്ങളെ ഉറങ്ങാന്‍ സമ്മതിക്കാത്ത മോഡിയോട് മന്ത്രിമാര്‍ക്ക് യാതൊരു അനിഷ്ടവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്കും,സമൂഹത്തിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനായാണ് ഉറക്കം വെടിഞ്ഞ് കൂടുതല്‍ സമയം മന്ത്രാലയകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതെന്നത് തങ്ങള്‍ക്ക് സന്തോഷം പകരുന്നകാര്യങ്ങളാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
മോഡിയുടെ ഇച്ഛാശക്തിയെ പുകഴ്ത്തിയ വെങ്കയ്യ നായിഡു, രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന സ്വപ്‌ന പദ്ധതി ആവിഷ്‌കരിക്കാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് മന്ത്രിമാരും,ഉന്നത ഉദ്യോഗസ്ഥരും കണക്കുകൂട്ടിയപ്പോള്‍ ഒരു വര്‍ഷം കൊണ്ട് പദ്ധതി നടപ്പിലാക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതെന്ന് സൂചിപ്പിച്ചു. പദ്ധതി പ്രഖ്യാപിച്ച് കേവലം ഏഴാഴ്ചയായപ്പോള്‍ തന്നെ 6.99 കോടി ജനങ്ങള്‍ പുതുതായി ബാങ്ക് അക്കൗണ്ട് ആരംഭിച്ചെന്നും വെങ്കയ്യ നായിഡു പറഞ്ഞു. മോഡിയുടെ കഴിവും തന്റേടവും ഒന്നുകൊണ്ടാണിത്.
മോഡി അധികാരത്തില്‍ വന്നപ്പോള്‍ത്തന്നെ ഡല്‍ഹിയിലെ ഉദ്യോഗസ്ഥ വൃന്ദം മാറ്റങ്ങളെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല മന്ത്രിമാര്‍ക്കും മോഡിയെ ഭയമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ഭരണത്തില്‍ തീക്ഷ്ണത കാണിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് അതില്‍ കൂടുതല്‍ ജോലി ചെയ്യേണ്ട സ്ഥിതിയാണ് നിലവില്‍. കൂടാതെ എല്ലാ വകുപ്പുകളിലും മോഡി പ്രത്യേകം ആളുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ടത്രെ വിവരങ്ങള്‍ കൈമാറാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























