കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ വീടിനു മുന്നില്‍ അബദ്ധത്തില്‍ വെടിവയ്പ്

ബിഎസ്എഫ് ജവാനാണ് വെടിയുതിര്‍ത്തത്. ഒമര്‍ അബ്ദുല്ലയുടെ വീടിന്റെ സുരക്ഷാ ചുമതലയുള്ള ജവാന്റെ റൈഫിളില്‍ നിന്നും അറിയാതെ വെടിപൊട്ടുകയായിരുന്നു. ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നു മാറ്റി. ഇന്ന് രാവിലെയാണ് സംഭവം.
സംഭവസമയത്ത് മുഖ്യമന്ത്രി വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് സുരക്ഷ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. അതേസമയം, തന്റെ സുരക്ഷ ഉദ്യോഗസ്ഥരെ വിശ്വാസമുണ്ടെന്ന് ഒമര്‍ അബ്ദുല്ല പിന്നീട് ട്വീറ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























