നിധി കിട്ടാന്‍ ഒന്‍പത് വയസുകാരനെ കൊന്ന് പൂജചെയ്ത് ഭക്ഷിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

നിധി കണ്ടെത്താന്‍ ഒന്‍പത് വയസുകാരനെ കൊന്ന് പൂജചെയ്ത് ഭക്ഷിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മഹാരാഷ്ടയിലെ വാര്‍ധയിലാണ് പൈശാചികമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഒമ്പത് വയസ്സുകാരനായ ബാലനെ കൊന്ന് വൃക്കകളും കണ്ണും തിന്നാണ് വാര്‍ദക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ആസിഫ് ഷാ ഏലിയാസ് മുന്നാ പത്താന്‍ നിധി കണ്ടെത്താന്‍ ശ്രമിച്ചത്.
ആസിഫ് ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഭക്ഷിക്കുകയായിരുന്നുവെന്നാണ് ജില്ലാ
പോലീസ് സൂപ്രണ്ടായ അനില്‍ പരസ്‌കാര്‍ പറഞ്ഞത്. വാര്‍ദയിലെ വാദര്‍ വാസ്റ്റി പ്രദേശത്തെ ആളൊഴിഞ്ഞ മൈതാനത്ത് വച്ചാണ് കൊലപാതകം നടന്നത്.
കുട്ടിയുടെ കണ്ണുകളും വൃക്കകളും മാറ്റിയ ആസിഫ് നഗരത്തിന് പുറത്തുള്ള ഒരു ഹനുമാന്‍ ക്ഷേത്രത്തിനടുത്തേക്ക് കൊണ്ടുപോകുകയും പൂജക്ക് മുമ്പ് അവ പാകം ചെയ്ത് കഴിക്കുകയുമായിരുന്നു. ഒരാഴ്ച മുമ്പ് കുട്ടിയെ ആസിഫിനൊപ്പം കണ്ടതായി ഒരു ദൃക്‌സാക്ഷി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. നിധി കണ്ടെത്താന്‍ പ്രത്യേക സിദ്ധി നേടാന്‍ താന്‍ ശ്രമിക്കുകയാണെന്ന് അന്ന് ആസിഫ് അയാളോട് വെളിപ്പെടുത്തിയിരുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പൈശാചിക കൃത്യത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് മറ്റ് അഞ്ച് പേര്‍ കൂടി ഞായറാഴ്ച അറസ്റ്റിലായിട്ടുണ്ട്.
മനുഷ്യനെ ബലി കഴിച്ചാല്‍ മാത്രമെ നിധി കണ്ടെത്താനാകുകയുള്ളൂവെന്ന് പറഞ്ഞ് ആസിഫിനെ കൊല നടത്താന്‍ പ്രേരിപ്പിച്ചതിനാണ് മറ്റ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബലിയാടായ ബാലന്റെ അച്ഛന്‍ ആസിഫിന്റെ പരിചയക്കാരനായിരുന്നുവെന്നും ആസിഫ് ഒരു മാന്ത്രികനായാണ് ഇയാള്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടതെന്നും
പോലീസ് സൂപ്രണ്ട് പറഞ്ഞു. 40കാരനായ ആസിഫ് മൂന്ന് കുട്ടികളുടെ പിതാവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























