സ്വാമിയെ കാക്കാന്‍ ഇനി അര്‍ദ്ധ സൈനികര്‍... യോഗാ ഗുരു ബാബാ രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷ

വിവാദ യോഗാ ഗുരു ബാബാ രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാംദേവിന് നേരെ എതിരാളികളില്‍ നിന്ന് ഏതു സമയവും ആക്രമണം ഉണ്ടായേക്കാമെന്ന സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം അദ്ദേഹത്തിന്രെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് മാത്രമാണ് രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷയുള്ളത്. ഉടന്‍ തന്നെ രാംദേവിനെ നാല്‍പതോളം സുരക്ഷാ ഭടന്മാരുടെ സംരക്ഷണത്തിലാക്കുമെന്നാണ് അറിയുന്നത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും പ്രത്യേകിച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കും വേണ്ടി പ്രചാരണം നടത്തിയ വ്യക്തിയാണ് രാംദേവ്. വിദേശങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചുപിടിക്കണമെന്നും കള്ളപ്പണക്കാരെ ശിക്ഷിക്കണമെന്നും നിരന്തരം അദ്ദേഹം ആവശ്യം ഉന്നയിച്ചിരുന്നു. ഈ മാസം ആദ്യം അദ്ദേഹം പ്രധാനമന്ത്രി മോഡിയെ സന്ദര്‍ശിച്ചിരുന്നു.
അടുത്തകാലത്ത് രാംലീലാ മൈതാനത്ത് അഴിമതി വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചതോടെ രാംദേവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊലീസെത്തിയപ്പോള്‍ രാംദേവ് സ്ത്രീകളുടെ വേഷത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























