അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിച്ചാല്‍ പൊളിച്ചുമാറ്റുമെന്ന് ചൈനയോട് ഇന്ത്യ

അതിര്‍ത്തിയില്‍ അനധികത റോഡ് നിര്‍മ്മാണവുമായി ചൈന മുന്നോട്ടുപോയാല്‍ ഇന്ത്യന്‍ സൈന്യം അത് പൊളിച്ച് മാറ്റുമെന്ന് രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം നടത്തുന്ന ചൈനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചൈന സ്വയം പിന്മാറണം.
ചൈനയുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇന്ത്യയുടെ വികാരം ചൈന മനസിലാക്കണണമെന്നും പൊതുറാലിയെ അഭിസംബോധനചെയ്തുകൊണ്ട് രാജ്‌നാഥ് സിങ് ജാര്‍ഖണ്ഡില്‍ പറഞ്ഞു. അരുണാചലിലെ അസാപില മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു.അരുണാചലില്‍ ചൈനീസ് അതിര്‍ത്തിക്കടുത്ത് 1800 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെയും ചൈന രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























