Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കോടികൾ മുടക്കിയ വിവാഹത്തിന്റെ ആഡംബര കൊഴുപ്പിൽ ഞെട്ടി ഇന്ത്യ; ഈ പണം കൊണ്ട് ലക്ഷം പാവങ്ങളുടെ വിവാഹം നടത്തിയിരുന്നെങ്കിൽ...

10 DECEMBER 2018 08:32 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ഇന്ത്യ ഇന്നുവരെ കണ്ടതില്‍ വെച്ച്‌ ഏറ്റവും ആഡംബരപൂര്‍വ്വമായ വിവാഹ മാമാങ്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായിയായ മുകേഷ് അംബാനിയുടെ മകളും വ്യവസായിയുമായ ഇഷ അംബാനിയുടെ വിവാഹ ചടങ്ങുകള്‍ക്കായി വെലവഴിക്കുന്നത് കോടികളാണ്. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലാണ് വരന്‍.

രാജസ്ഥാനിലെ തടാകനഗരമായ ഉദയ്പൂരിലാണ് വിവാഹപൂര്‍വ്വ ചടങ്ങുകള്‍ നടന്നത്. ഇറ്റലിയിലെ ലേക് കോമോയില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. അതിനെ വെല്ലുന്ന രീതിയിലുള്ളതായിരുന്നു ഇന്നലെ ഉദയ്പൂരില്‍ വെച്ചു നടന്ന ചടങ്ങുകള്‍. മൂന്നരലക്ഷം രൂപ വിലമതിക്കുന്നതാണ് വിവാഹ ക്ഷണക്കത്ത്. ഇന്തയിലെയും ലോകത്തിതെ തന്നെയും പ്രശസ്തരായ പലരും ഉദയ്പൂരിലെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. ഇതിനായി ഒറ്റദിവസം മുംബൈ വിമാനത്താവളത്തിൽ ശനിയാഴ്ച മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്തത് 1,007 വിമാനങ്ങളായിരുന്നു.

ഈ വര്‍ഷം ജൂണില്‍ 1,003 വിമാനം ചലിച്ച റെക്കോഡാണ് ഇതിലൂടെ വിമാനത്താവളം മറികടന്നത്. ഉദയ്പൂരില്‍ നടക്കുന്ന മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികളാണ് ഈ റെക്കോഡ് സമ്മാനിച്ചത്.

രാഷ്ട്രീയക്കാര്‍, കോര്‍പ്പറേറ്റ് ഭീമന്മാര്‍, ബോളിവുഡ് നടീനടന്മാര്‍ എന്നിവരെല്ലാം വെള്ളിയാഴ്ച തുടങ്ങിയ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി മുംബൈയില്‍ നിന്നും സ്വകാര്യ വിമാനങ്ങളിലായിരുന്നു തിരിച്ചത്. ജെറ്റ് എയര്‍വേയ്‌സിന്റെയും ഗോ എയറിന്റെയും ഹബ്ബായ മുംബൈ വിമാനത്താവളത്തില്‍ രണ്ടു ക്രോസിംഗ് റണ്‍വേകളുണ്ട്. ഇതില്‍ പ്രധാന റണ്‍വേ വഴി നടന്നത് മണിക്കൂറില്‍ 48 പോക്കും വരവുമാണ്.

രണ്ടാമത്തെ റണ്‍വേയില്‍ മണിക്കൂറില്‍ 35 പോക്കുവരവുകള്‍ കണ്ടു. ആനന്ദ് പിരാമളും ഇഷാ അംബാനിയും തമ്മിലുള്ള വിവാഹം മുംബൈയിലെ മുകേഷ് അംബാനി കുടുംബത്തിന്റ വീടായ ആന്റിലിയയില്‍ ബുധനാഴ്ചയാണ് നടക്കുന്നത്. 48.49 ദശലക്ഷം യാത്രക്കാരെയാണ് 2018 മാര്‍ച്ച് 31 ആദ്യ പാദത്തില്‍ വിമാനത്താവളത്തിലൂടെ കടന്നുപോയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 7.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

കല്യാണക്കുറി മുതൽ വിവാഹത്തിന്റെ ഓരോ ഘട്ടങ്ങളും വാർത്തകളിൽ ഇടം പിടിച്ചതാണ് അംബാനിക്കുടുംബത്തിലെ ഇളമുറക്കാരിയുടെ വിവാഹം. സ്വർണം കൊണ്ട് നിർമിച്ച പെട്ടിയിലായിരുന്നു വിവാഹക്ഷണക്കത്ത് നൽകിയത്. പെട്ടി തുറന്നാൽ ഗായത്രി മന്ത്രം കേൾക്കും. ചടങ്ങിന്റെ ഓരോഘട്ടത്തിലും വലിയ അതിശയങ്ങളാണ് അംബാനിക്കുടുംബം മകൾക്കായി ഒരുക്കുന്നത്. 

രാജ്യം കാത്തിരിക്കുന്ന കല്യാണ മാമാങ്കമാണ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടേത്. ബോളിവുഡിലെ താര വിവാഹങ്ങളെക്കാൾ പകിട്ടോടെയാണ് ഇന്ത്യയിലെ അതിസമ്പന്നന്റെ മകളുടെ വിവാഹചടങ്ങുകൾ നടക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹച്ചടങ്ങുകൾ. 2018ലെ രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷം ഏതാണെന്ന ചോദ്യത്തിന് അത് ഇഷാ അംബാനിയുടെ വിവാഹമാണെന്നായിരിക്കും ഒരു പക്ഷേ ഉത്തരം.

ആഘോഷങ്ങളുടെ കൊടുമുടിയിലാണ് ഉദയ്പൂർ. വിവിഐപികളുടെ നീണ്ട നിരയാണ് വിവാഹവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനും ബോളിവുഡില്‍നിന്ന് ആമിര്‍ ഖാന്‍ - കിരണ്‍ റാവു, പ്രിയങ്ക ചോപ്ര - നിക്ക് ജൊനാസ്, അഭിഷേക് ബച്ചന്‍ - ഐശ്വര്യ റായി ജോഡികളും സല്‍മാന്‍ ഖാന്‍, വിദ്യ ബാലന്‍ എന്നിവരും ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും ലക്ഷ്മി മിത്തല്‍ അടക്കമുള്ള വന്‍ വ്യവസായികളും ആഘോഷങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന അതിഥികളില്‍ ഉള്‍പ്പെടുന്നു. മൊത്തം 1200 അതിഥികളാണ് ഉദയ്പൂരിലെ ചടങ്ങിനായി എത്തിച്ചേര്‍ന്നത്.200 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളായിരുന്നു അതിഥികള്‍ക്കായി ഒരുക്കിയത്. അമേരിക്കന്‍ പോപ്പ് ഗായികയായ ബിയോന്‍സെയുടെ സംഗീത വിരുന്ന വിവാഹചടങ്ങുകള്‍ക്ക് കൊഴുപ്പു കൂട്ടി.

വിവാഹത്തിന്റെ ആഡംബര കൊഴുപ്പിനാൽ ലോകശ്രദ്ധ ആകര്‍ഷിച്ചിരിരിക്കുന്ന ഇഷ അംബാനിയുടെ വിവാഹത്തിനായി ചെലവഴിച്ച കോടികൾ കൊണ്ട് ഇന്ത്യയിലെ പാവപെട്ട പെണ്ണുങ്ങളുടെ വിവാഹം നടത്തിയിരുന്നെങ്കിൽ പുണ്യം കിട്ടിയേനെ എന്ന് സോഷ്യൽ മീഡിയയിൽ ആക്ഷേപവും ഉയരുന്നുണ്ട്.

വിവാഹം മുംബൈയില്‍ മുകേഷ് അംബാനിയുടെ വസതിയായ അനിലീയയില്‍ വെച്ചു ഡിസംബര്‍ 12നാണു നടക്കുന്നത്. വിവാഹ ശേഷം ദമ്ബതികള്‍ക്കു താമസിക്കാനായി മുംബൈയില്‍ ബീച്ചിനോടു ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള ബംഗ്ലാവിനായി ചെലവഴിച്ചത് 450 കോടിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (4 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (25 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (41 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (51 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends