കർഷകരെ കൂട്ടുപിടിച്ച് വീണ്ടും യെദിയൂരപ്പ; വരൾച്ച ബാധിത ജില്ലകളിൽ സർക്കാർ സഹായമെത്തിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി

കർണാടകയിൽ കർഷകരെ കൂട്ടുപിടിച്ച് സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. കർഷകർ ഉന്നയിച്ച ആവശ്യങ്ങൾക്ക് തങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും 17 വരൾച്ച ബാധിത ജില്ലകളിലും സർക്കാർ സഹായമെത്തിക്കണമെന്ന കർഷകരുടെ ആവശ്യമുയർത്തി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു സംസ്ഥാന ബിജെപി നേതൃത്വം വ്യക്തമാക്കി.
അതേസമയം മുൻപ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നല്‍കിയ വാഗ്ദാനം ബി.എസ്. യെദിയൂരപ്പ നിറവേറ്റിയിരുന്നു. ഏകാംഗ മന്ത്രിസഭയിലെ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം നടത്തിയ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതനുസരിച്ച് ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളി. മൊത്തം 56,000 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളിയത്.
അതേസമയം ആദ്യ ഘട്ടത്തിൽ കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് നിയമസഭാ മാർച്ച് സംഘടിപ്പിക്കുമെന്നും മറ്റ് സമരപരിപാടികൾ പിന്നീട് തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യദ്യൂരപ്പ അറിയിച്ചു.
https://www.facebook.com/Malayalivartha























