വോട്ടെണ്ണല്‍ ആരംഭിച്ചു, മധ്യപ്രദേശില്‍ ബിജെപി മുന്നില്‍, രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നില്‍, തെലങ്കാനയില്‍ വീണ്ടും ഒപ്പത്തിനൊപ്പം, ഛത്തീസ് ഗഢില്‍ ബിജെപി മുന്നില്‍, ആദ്യഫല സൂചന ഉടന്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാനമായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. തപാല്‍ വോട്ടിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ മധ്യപ്രദേശില്‍ ബിജെപി 5സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു കോണ്‍ഗ്രസ് മൂന്നിലും . രാജസ്ഥാനില്‍ കോണ്‍ഗ്രസ് സഖ്യം 7 സീറ്റില്‍ മുന്നിലെത്തി, തെലങ്കാനയിലും ഒപ്പത്തിനൊപ്പം. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്. ആദ്യ ഫലം ഉടന്‍ വരുമെന്നാണ് കരുതുന്നത്.
വിവിപാറ്റ് യന്ത്രമായതിനാല്‍ വോട്ടെണ്ണല്‍ അല്‍പ്പം വൈകുമെന്നാണ് സൂചന. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കും തെലങ്കാനയില്‍ 119, ഛത്തീസ്ഗഡില്‍ 90, മിസോറാം 40 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 10 മണിയോടെ പ്രവണതകള്‍ വ്യക്തമാവും. ഉച്ചയാവുമ്പോള്‍ അന്തിമനില അറിയാം. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പാണ് നടന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് തിരിച്ചടിയും കോണ്‍ഗ്രസിനു പ്രതീക്ഷയുമാണ് സമ്മാനിച്ചത്. പ്രവചനങ്ങള്‍ക്കപ്പുറത്തെ യഥാര്‍ഥചിത്രം രണ്ടു പാര്‍ട്ടികള്‍ക്കും അതിന്റെ നേതാക്കള്‍ക്കും അങ്ങേയറ്റം പ്രധാനമാണ്.
കോണ്‍ഗ്രസിനാണ് നേട്ടമെങ്കില്‍ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ സഖ്യനീക്കങ്ങള്‍ക്ക് പുതിയ ഊര്‍ജം കൈവരും. വോട്ടെണ്ണലിനു തലേന്ന് നടന്ന പ്രതിപക്ഷ നേതൃയോഗത്തില്‍ നിലപാടുകളിലെ ഭിന്നതകള്‍ മാറ്റിവെച്ച് 21 പാര്‍ട്ടികളാണ് പങ്കെടുത്തത്.
ബി.ജെ.പി മേധാവിത്വം നേടിയാല്‍ മോദിയുടെ രണ്ടാമൂഴമെന്ന പ്രകമ്പനങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുക. ഇതിനിടെ, വോട്ടുയന്ത്രത്തിലെ പിഴവുകളും വോട്ടുയന്ത്രം പെരുവഴിയില്‍ കണ്ടതും വിവാദമായി മാറിയിരുന്നു.
"
https://www.facebook.com/Malayalivartha























