നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു ആദ്യ സൂചന കോണ്‍ഗ്രസിന് മുന്നേറ്റം; ഇഞ്ചോടിച്ച് പോരാട്ടത്തിൽ മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഘണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

5 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞടുപ്പിന്‍റെ ഫലം കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ നിര്‍ണായകമാണ്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു ആദ്യ സൂചന പ്രകാരം കോണ്‍ഗ്രസിന് മുന്നേറ്റം. മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍ , ഛത്തീസ്ഘണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. തെലുങ്കാനയില്‍ കോണ്‍ഗ്രസ് ഒരു സീറ്റിന് മുന്നിലാണ്. മിസോറാമിലും ആദ്യ സൂചനപ്രകാരം കോണ്‍ഗ്രസ് മുന്നിലാണ്.ഛത്തീസ്ഗഡിലും മധ്യപ്രദേശിലും തുടര്‍ച്ചയായ നാലാം തവണയും അധികാരം പിടിക്കാനും രാജസ്ഥാനില്‍ അഞ്ചു വര്‍ഷത്തെ ഭരണം നിലനിര്‍ത്താനും ശ്രമിക്കുന്ന ബി.ജെ.പിക്കു ഹിന്ദിബെല്‍റ്റില്‍ കാലിടറുന്നോ എന്ന് ഇന്നു വ്യക്തമാകും.
രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞെഞെടുപ്പാണ് കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നത്. നിലവില്‍ ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ ഗ്രസിനും ബിജെപിയ്ക്കും ഒരു പോലെ നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha























