Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം


മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കു തർക്കം...നി‍ർണായകമായ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു... കെഎസ്ആ‌ർടിസി നൽകിയ പരാതിയിലാണ് കേസെടുത്തത്...


എല്ലാം കൊണ്ടും മേളം... ചൂട് സഹിക്കാനാകാതെ കേരളം ചുട്ട് പൊള്ളുമ്പോള്‍ ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്തെ 11 ജില്ലകളില്‍ ഇന്ന് മഴ സാധ്യത; ചൂട് കനക്കവെ ലോഡ് ഷെഡിംഗ് വരുമോ എന്ന് സംശയം. കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി; നിര്‍ണായക യോഗം ഇന്ന്


സിഐടിയുവും രംഗത്ത്... ഗതാഗത വകുപ്പും ഡ്രൈവിങ് സ്‌കൂളുകാരും നേര്‍ക്കുനേര്‍; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്; ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനും തീരുമാനം


ഇനി നിര്‍ണായകം... ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം; പ്ലേ ഓഫ് പ്രതീക്ഷയോടെ പഞ്ചാബ് കിങ്‌സ്; ഓള്‍റൗണ്ട് മികവില്‍ സൂപ്പര്‍ കിങ്സിന്റെ സ്വന്തം മൈതാനത്ത് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് മുന്നേറ്റം... അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെഫലസൂചനകള്‍ പുറത്ത് വന്നപ്പോൾ മോദിയെ മലർത്തിയടിച്ച് ഇനി രാഹുൽ തരംഗം

11 DECEMBER 2018 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായതിനാല്‍ കോണ്‍ഗ്രസ് തീരുമാനം ഇന്നറിയാം

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു

തമിഴ്നാട്ടിലെ സേലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാലു മരണം.. 45 ഓളം പേര്‍ക്ക് പരുക്ക്

ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി... കുട്ടികളെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡ് പരിശധന തുടങ്ങി

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ കുറവ്... ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെഫലസൂചനകള്‍ പുറത്ത് വന്നപ്പോൾ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് മുന്നേറ്റം. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം ഉറപ്പിച്ചു കോണ്‍ഗ്രസ്. തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കോൺഗ്രസ്സ് വിജയം കൊയ്തു. എന്നാല്‍ മിസോറമില്‍ മിസോ നാഷണല്‍ ഫ്രണ്ടാണ് മുന്നിലുള്ളത്. ജനവിധികാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ശക്തമായ പോരാട്ടമാണ് നടന്നത്. രാജസ്ഥാനില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് ആദ്യമണിക്കൂറുകളിലെ വോട്ടെണ്ണല്‍ ഫലം സൂചന നൽകിയത്. ബിജെപിയെ ബഹുദൂരം പിന്നിലാക്കിയാണ് കോണ്‍ഗ്രസ് മുന്നേറിയത്.

അതേസമയം ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും നിര്‍ണായകമായ ജനവിധി, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയസൂചനയാണ് നൽകുന്നത്. ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രധാനമാണ് തിരഞ്ഞെടുപ്പുഫലം. കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും അഗ്‌നിപരീക്ഷയാണ് ഈ ജനവിധി. പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി; വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ. അതിനാല്‍, ഫലം ബി.ജെ.പി.ക്കും പ്രധാനമന്ത്രിക്കും നിര്‍ണായകമാണ്.

രാജസ്ഥാനില്‍ ഫല സൂചനകള്‍ പുറത്ത് വരുമ്ബോള്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടന്നത്. 123 സീറ്റുകളിലെ ആദ്യഫലം വരുമ്ബോള്‍ 71 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ കെ.സി വേണുഗോപാലിനെ അടിയന്തരമായി ജയ്പൂരിലേക്ക് അയച്ച് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ച വയ്ക്കുന്നത്. ലഭ്യാകുന്ന ഫലസൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് 90 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ബിജെപി 60 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനിന്നത്.

അതേസമയം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. 15 വര്‍ഷം നീണ്ടുന്ന ബിജെപി ഭരണത്തിനാണ് തിരിച്ചടി നേരിടുന്നത്. പ്രമുഖ നേതാക്കള്‍ ആരും തന്നെ ഇല്ലാതെ വോട്ടെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന്‍റെ കുതിപ്പാണ് ആദ്യഫലങ്ങള്‍ പുറത്തുവന്നതോടെ തന്നെ വ്യക്തമായത്. മുഖ്യമന്ത്രി രമണ്‍ സിംഗിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. സ്വന്തം മണ്ഡലത്തിലും രമണ്‍ സിംഗ് പിന്നിലാണ്. ബിജെപി 32 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവച്ചുകൊണ്ടായിരുന്നു ഛത്തീസ്ഗഢിൽ മേൽക്കൈയുമായി കോൺഗ്രസ് വിജയം നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം ഛത്തീസ്ഗഢിൽ നടക്കുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്. എപ്പോഴും നേരിയ വോട്ട് വിഹിതത്തിൽ അധികാരം മാറുന്ന ഛത്തീസ്ഗഡ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. ബിജെപിയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നവരിൽ ഒരാളാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമൺസിംഗ്. മാവോയിസ്റ്റ് ഭീഷണിയുടെയും പട്ടിണിയുടെയും സംഘർഷങ്ങളുടെയും നാടായ ഛത്തീസ്ഗഡിൽ ഏതാണ്ട് പതിനഞ്ച് വർഷക്കാലമാണ് ബിജെപി പിടിമുറുക്കിയത്. എന്നാൽ ഇത്തവണ ഛത്തീസ്ഗഡിൽ ബിജെപിയുടെ ആ സ്വാധീനം കുറഞ്ഞെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ബിജെപിയും കോൺഗ്രസും സഖ്യങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. 90 സീറ്റുകളിലും ഇരു പാർട്ടികളുടെയും സ്ഥാനാർഥികൾ മത്സരിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്‍റെ ആദ്യമുഖ്യമന്ത്രിയായ അജിത് ജോഗി ഇത്തവണ സ്വന്തം പാർട്ടിയുമായി ബിഎസ്‍പിയ്ക്ക് ഒപ്പമാണ് കളത്തിലിറങ്ങിയത്. ജനതാ കോൺഗ്രസ് ഛത്തീസ്‍ഗഢ് (ജെസിസി) എന്ന തന്‍റെ പാർട്ടിയും ബിഎസ്‍പിയുമായുള്ള സഖ്യത്തിലൂടെ ജോഗി ലക്ഷ്യമിടുന്നത് ദളിത്, പട്ടികവർഗ, ഗോത്ര വോട്ടുബാങ്കാണ്. ജോഗിയുടെ പാർട്ടിയും അവർ കൊണ്ടുപോകുന്ന വോട്ടും നിർണായകമാവുന്നതും അതുകൊണ്ടു തന്നെ.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് കണ്ടത്. കോണ്‍ഗ്രസ് 112 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ബിജെപി 106 സീറ്റുകളില്‍ മുന്നിട്ടു നിന്നു. ബിഎസ്പി 8, മറ്റുള്ളവര്‍ 4 സീറ്റുകളില്‍ മുന്നിട്ടുനിന്നത്. വളരെ നാടകീയ രംഗങ്ങളിലൂടെയാണ് മധ്യപ്രദേശൈലി വോട്ടെണ്ണൽ കടന്നു പോയത് . ആദ്യം കോൺഗ്രസിന് അനുകൂലമായി വന്നെങ്കിലും പിന്നെ ബിജെപി മുന്നിൽ കയറി. എന്നാൽ വീണ്ടും ബിജെപിയെ കടത്തിവെട്ടി കോൺഗ്രസ്സ് മുന്നേറുകയായിരുന്നു.

അതേസമയം തെലങ്കാനയിൽ പതിവ് പോലെ ടി.ആർ. എസ് തന്നെ വിജയം നേടി. ഈ വിജയം മാറ്റിമറിയ്ക്കാൻ ബിജെപിയ്ക്കും വിജയം ഉറപ്പിച്ച കോൺഗ്രസ്സിനും വിജയിക്കാനായില്ല. വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ ടി​ആ​ർ​എ​സി​ന് തി​രി​ച്ച​ടി നേ​രി​ട്ടി​രു​ന്നു. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്നേ​റ്റ​മാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് സ്ഥി​തി​ഗ​തി​ക​ൾ മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു.തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായ കാല്‍വകുന്ദല ചന്ദ്രശേഖര റാവു തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ റാവു 1983 ല്‍ തെലങ്ക് ദേശം പാര്‍ട്ടിയില്‍ അംഗമായി. അവിഭക്ത ആന്ധപ്രദേശില്‍ എന്‍ ടി രാമറാവു, ചന്ദ്രബാബു നായിഡു സര്‍ക്കാരുകളില്‍ മന്ത്രിയായി തിളങ്ങിയ ശേഷമാണ് തെലങ്കാന പ്രക്ഷേഭത്തിന്റെ മുന്‍നിരയിലേക്കെത്തുന്നത്. തെലുഗുദേശം പാര്‍ട്ടിക്കും കോണ്‍ഗ്രസിനും നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനത്ത് ഇരുവരും ഒന്നിച്ച് നിന്നിട്ടും ടിആര്‍എസ് കുതിപ്പിനെ തടയാനായില്ല. കോണ്‍ഗ്രസ്-ടിഡിപി ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ടിആര്‍എസിന് ഗുണമാക്കി മാറ്റാന്‍ റാവുവിന് സാധിച്ചു. കോണ്‍ഗ്രസ് ബാന്ധവത്തില്‍ കലാപമുയര്‍ത്തിയ ടിഡിപി നേതാക്കളെ പാളയത്തിലെത്തിച്ച് മത്സരിപ്പിച്ചതിലും റാവുവിന്റെ തന്ത്രങ്ങള്‍ ദൃശ്യമാണ്. ഒപ്പം നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം നൂറ് ശതമാനം ശരിയായിരുന്നുവെന്ന് തെളിയിക്കാനും.

അതേസമയം മിസോറാമിലും കോണ്‍ഗ്രസിന് തിരിച്ചടിയായി എംഎന്‍എഫിന് മുന്നേറ്റം.രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളും ക‍ഴിഞ്ഞ തവണ കോണ്‍ഗ്രസിനെ കെെവെടിഞ്ഞപ്പോ‍ഴും ചേര്‍ത്ത് പിടിച്ച മിസോറാം ഈ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ കെെവെടിയുന്ന സ്ഥിതിയായിരുന്നു. മിസോറാം നാഷണല്‍ ഫണ്ട് (എം എന്‍എഫ്) വ്യക്തമായ ഒരു മുന്നേട്ടമാണുണ്ടായത്. ഭരണവിരുദ്ധവികാരവും പാര്‍ട്ടിക്കളുള്ളിലെ പ്രശ്നങ്ങളും പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി മാറിയെന്ന് പറയാം.

രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബി.ജെ.പി.ക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയുടെ സംസ്ഥാനദേശീയ തലങ്ങളില്‍നിന്നുള്ള ഉള്‍പ്പാര്‍ട്ടി എതിര്‍പ്പും ഉയര്‍ന്നിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്കില്‍ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിച്ചില്ല... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു  (17 minutes ago)

തൃശ്ശൂര്‍ പൂരം ഉള്‍പ്പടെ വിവിധ ഉത്സവങ്ങളില്‍ ആനച്ചമയ നിര്‍മാണത്തില്‍ പ്രസിദ്ധനായ പെരുമ്പിള്ളിശ്ശേരി പി.കെ. ശങ്കരന്‍കുട്ടി അന്തരിച്ചു...  (20 minutes ago)

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ല  (36 minutes ago)

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണന്‍ അന്തരിച്ചു.... ചെന്നൈയിലെ വസതിയില്‍ ഇന്നലെയായിരുന്നു അന്ത്യം  (51 minutes ago)

പരാതി നൽകി കെഎസ്ആർടിസി എംഡി  (53 minutes ago)

തൃശൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലോത്സവത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

എല്ലാം കൊണ്ടും മേളം... ചൂട് സഹിക്കാനാകാതെ കേരളം ചുട്ട് പൊള്ളുമ്പോള്‍ ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്തെ 11 ജില്ലകളില്‍ ഇന്ന് മഴ സാധ്യത; ചൂട് കനക്കവെ ലോഡ് ഷെഡിംഗ് വരുമോ എന്ന് സംശയം. കടുത്ത നിയന്ത്രണം  (1 hour ago)

സിഐടിയുവും രംഗത്ത്... ഗതാഗത വകുപ്പും ഡ്രൈവിങ് സ്‌കൂളുകാരും നേര്‍ക്കുനേര്‍; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്; ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനും ത  (2 hours ago)

ഇനി നിര്‍ണായകം... ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം; പ്ലേ ഓഫ് പ്രതീക്ഷയോടെ പഞ്ചാബ് കിങ്‌സ്; ഓള്‍റൗണ്ട് മികവില്‍ സൂപ്പര്‍ കിങ്സിന്റെ സ്  (2 hours ago)

അതു കണ്ടു നില്‍ക്കാനായില്ല.... കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു, ഓക്‌സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അഗ്‌നിരക്ഷാസേനാ ഉദ്  (2 hours ago)

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണനയില്‍... ജസ്റ്റീസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുന്‍പാകെയാണ് കേസ് പരിഗണനയ്ക്ക് എത്തുക  (2 hours ago)

സങ്കടം അടക്കാനാവാതെ ...നഴ്‌സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (3 hours ago)

സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ്  (3 hours ago)

റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്... സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്, ടെസ  (4 hours ago)

അതി കഠിനമായ ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  (4 hours ago)

Malayali Vartha Recommends