Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മധ്യപ്രദേശിൽ ബിജെപി യ്ക്ക് കനത്ത തിരിച്ചടി; ശിവരാജ് സിങ്ങ് സിങ്ങ് ചൗഹാനെ പിന്തള്ളി കോണ്‍ഗ്രസ് മുന്നേറ്റം

11 DECEMBER 2018 11:46 AM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ആദ്യ മണിക്കൂറുകളിലെ ഫലങ്ങൾ പുറത്തു വന്നതോടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കോൺഗ്രസ് കേന്ദ്രങ്ങളിൽ മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ തടിച്ച് കൂടി ആഘോഷങ്ങൾ ആരംഭിച്ചതോടെ ബിജെപിയുടെ ആത്മവിശ്വാസം കെട്ടടങ്ങുകയായിരുന്നു.

തിരഞ്ഞെടുപ്പ് കടുത്ത മത്സരങ്ങളിലേക്കാണ് പോകുന്നതെങ്കിലും മധ്യപ്രദേശിലേയ്ക്കായിരുന്നു എല്ലാ കണ്ണുകളും. ഒന്നര പതിറ്റാണ്ട് നീണ്ട ശിവരാജ് സിങ്ങ് ചൗഹാന്റെ ഭരണത്തിനെ പിന്തള്ളി കോണ്‍ഗ്രസ് മുന്നേറിയത് ബിജെപിയ്ക്ക് നേരിടേണ്ടി വന്ന വൻ തിരിച്ചടിയാണ്. ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ നടത്തിയത്. ലീഡ് നില പരിശോധിക്കുമ്പോള്‍ 230 സീറ്റുകളിലെ ഫലം വരുമ്പോള്‍ 105 സീറ്റുകൾ ബിജെപി യ്ക്ക് നേടാനായപ്പോൾ 113 സീറ്റുകൾ പിടിച്ചടക്കി കോൺഗ്രസ്സ് മുന്നിടുകയായിരുന്നു. ബിഎസ്പി 8 സീറ്റുകൾ, മറ്റുള്ളവ 4 സീറ്റുകളുമായി നില നിൽക്കുകയാണ്.

ശിവരാജ് സിംഗ് ചൗഹാന് പിടിച്ച് നില്‍ക്കാന്‍ സാധിക്കും എന്ന് തന്നെയാണ് ഇന്നലെ വരെ ബിജെപി പ്രതീക്ഷിച്ചിരുന്നത്. ശിവരാജ് സിംഗ് ചൗഹാനും തികഞ്ഞ ആത്മവിശ്വാസം തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ലീഡ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയതോടെ മധ്യപ്രദേശിൽ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു.

മധ്യപ്രദേശില്‍ ആകെ 230 നിയമസഭ സീറ്റുകളാണുള്ളത്. 35 സീറ്റുകള്‍ പട്ടികജാതി സംവരണ മണ്ഡലങ്ങളും 47എണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളും ആണ്. ജനതാപാര്‍ട്ടിയും സംയുക്ത വിദായക് ദളും ഇടക്കാലത്ത് മധ്യപ്രദേശ് ഭരിച്ചു എന്നതൊഴിച്ചാല്‍ ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് മാറി മാറി മധ്യപ്രദേശ് ഭരിച്ചിട്ടുള്ളത്.

എന്നാൽ കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ ആണെങ്കിലും 2003 തൊട്ട് കോണ്‍ഗ്രസിന് ഭരണത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാപം അഴിമതി ഉള്‍പ്പെടെ സര്‍ക്കാര്‍വിരുദ്ധ വിഷയങ്ങള്‍ മുഖ്യമന്ത്രി ശിവ് രാജ് സിങ്ങ് ചൗഹാനെ പിടികൂടിയിരുന്നു. കോണ്‍ഗ്രസിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങള്‍ മുതലാക്കാമെന്ന ധാരണയിലാണ് ബി.ജെ.പി. പ്രചാരണം ആരംഭിച്ചത്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംഘടിതമായി നീങ്ങിയത് ബി.ജെ.പി.ക്ക് അപ്രതീക്ഷിത അടിയാവുകയായിരുന്നു.

അതേസമയം 15 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനു ശേഷം മറ്റൊരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപിക്കെതിരെ കടുത്ത ഭരണവിരുദ്ധ തരംഗം മധ്യപ്രദേശില്‍ നിലനിന്നിരുന്നു. അത് കൊണ്ട് തന്നെ ബിജെപി-കോണ്‍ഗ്രസ് മത്സരമാണ് ഇക്കുറിയും പ്രതീക്ഷിച്ചിരുന്നത്. 2013ല്‍ ബിജെപി 165 സീറ്റുകളിൽ വിജയിച്ചപ്പോൾ കോണ്‍ഗ്രസ് 58 സീറ്റുകൾ നേടാനായിരുന്നുള്ളു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (1 minute ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (21 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (1 hour ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (2 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (3 hours ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (3 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (4 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (5 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (6 hours ago)

Malayali Vartha Recommends