രാഹുലിനിത് പിറന്നാൾ മധുരം ...ഇനി ഇന്ത്യ നയിക്കുന്നത് രാഹുൽ

പപ്പുവെന്ന് വിളിച്ച് ആക്ഷേപിച്ചവർക്കും വ്യക്തിപരമായി അധിക്ഷേപിച്ചവർക്കും വളരെ മനോഹരമായ തിരിച്ചടിയുമായി രാഹുൽ ഗാന്ധി ..രാഹുൽ ഗാന്ധിയെന്ന ശക്തനായ നേതാവിലേക്കുള്ള വളർച്ചയാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമായിരിക്കുന്നത്
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്ത് കൃത്യം ഒരു വർഷം തികയുമ്പോൾ തന്നെ ചരിത്ര വിജയം നേടാനായി എന്നത് രാഹുലിന് അഭിമാനിക്കാനുള്ള വക തന്നെ.
വളരെ വാശിയേറിയ തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത് അഞ്ചു സംസ്ഥാനങ്ങളിലും ബി ജെ പി യും കോൺഗ്രസ്സും ഇഞ്ചോടിഞ്ചു പൊരുതി. മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്സിറ്റ്പോളുടെ പ്രവചനം ഉണ്ടായിരുന്നത് ഇപ്പോൾ മധ്യപ്രദേശിൽ കോൺഗ്രസ്സ് കേവല ഭൂരിപക്ഷത്തിലേക്ക് എത്തിക്കഴിഞ്ഞു.
എക്‌സിറ്റ് പോൾ ഫലങ്ങളെ പോലും അട്ടിമറിച്ച് മികച്ച നേട്ടം കൊയ്യാനായത് രാഹുലിന്റെ നേതൃത്വത്തിലുള്ള മികച്ച പ്രവർത്തനത്തിലൂടെയാണ്.
അതേസമയം, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിന് ശേഷം ബി.ജെ.പി തരംഗത്തെ വെട്ടിമാറ്റി കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ച് വരുന്നതിന്റെ ശക്തമായ സൂചന കൂടിയാണ് ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് രാഷ്ട്രീയ വിലയിരുത്തലുകളുണ്ട്.
നരേന്ദ്ര മോദിയെന്ന അതികായകനോട് മത്സരിക്കാൻ തക്ക നേതാവായി രാഹുൽ ഗാന്ധി വളർന്നുവെന്നും നിരീക്ഷകർ വിലയിരുത്തുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നത് കൂടിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ.
ഒന്നര പതിറ്റാണ്ടായി മധ്യപ്രദേശ് ബിജെപിയുടെ കയ്യിലായിരുന്നു. .230 അംഗ നിയമസഭയുള്ള മധ്യപ്രദേശില്‍ ജയിക്കുന്നവരുടെ കൂടെയായിരിക്കും ഇന്ത്യയുടെ വികാരം എന്നായിരുന്നു വിലയിരുത്തൽ . ഇപ്പോൾ മധ്യപ്രദേശിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു. ഇത് തീർച്ചയായും രാഹുലിന്റെ നേട്ടം തന്നെ.
മധ്യപ്രദേശിനേക്കാൾ ബി ജെ പി മേൽക്കോയ്മ ഉണ്ടായിരുന്ന രാജസ്ഥാനിലും 100 സീറ്റ് നേടി കോൺഗ്രസ് മുന്നേറുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഉള്ള മുൻതൂക്കം കോൺഗ്രസിൽ പൊതുവെ ഉണർവ്വ് ഉണ്ടാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരം വരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
https://www.facebook.com/Malayalivartha






















