Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഛത്തീസ്ഗഡിലെ ബിജെപി തരംഗം പൂര്‍ണ്ണമായും തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തിലേയ്ക്ക്

11 DECEMBER 2018 12:35 PM IST
മലയാളി വാര്‍ത്ത

ഛത്തീസ്ഗഡിലെ ബിജെപി തരംഗം പൂര്‍ണ്ണമായും തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തിലേയ്ക്ക്. ഭരണത്തിലിരുന്ന ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. 90 സീറ്റുകളില്‍ 57ഉം സ്വന്തമാക്കി വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോള്‍ വെറും 24 സീറ്റുകളിലേയ്ക്ക് ബിജെപി വീണു. 2013ല്‍ 49 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. അവിടെ നിന്നാണ് അഞ്ചു വര്‍ഷത്തെ ഭരണത്തിനിപ്പുറം പരാജയത്തിലേയ്ക്ക് കൂപ്പു കുത്തിയത്.

നാലാം വട്ടവും അധികാരത്തിലേറാമെന്ന ബിജെപിയുടെ മോഹങ്ങള്‍ക്കു ശക്തമായ തിരിച്ചടിയാണു ഛത്തീസ്ഗഡിലെ ജനങ്ങള്‍ നല്‍കിയത്. മുഖ്യമന്ത്രിയായ ബിജെപിയുടെ രമണ്‍ സിങ് ഇത്തവണ പിന്നിലായതും ദയനീയ തോല്‍വിയുടെ ആക്കം കൂട്ടി. മൂന്നു തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് രമണ്‍സിങ്. രാജ്‌നന്ദഗാവില്‍ മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയാണ് രമണ്‍ സിങ്ങിനെക്കാള്‍ ലീഡ് ചെയ്യുന്നത്. നേരത്തേ ബിജെപിയില്‍ ഒതുക്കപ്പെട്ടപ്പോഴാണ് കരുണ ശുക്ല പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ആകെ 90 സീറ്റുള്ള ഛത്തീസ്ഗഡില്‍ 2003 മുതല്‍ വ്യക്തമായ ഭൂരിപക്ഷമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. 2003ല്‍ 50 സീറ്റ് ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത് 37 സീറ്റ് മാത്രമാണ്. 2008 ല്‍ ബിജെപി 50 സീറ്റ് തന്നെ നേടി. കോണ്‍ഗ്രസ് ഒരു സീറ്റ് കൂടി നേടി 38 സീറ്റുകള്‍ ഉറപ്പിച്ചു. 2013 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു സീറ്റ് കുറഞ്ഞ് 49 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന്റേത് 39 സീറ്റുകളായിരുന്നു. ആ സാഹചര്യത്തിലാണ് ഇന്ന് 50 സീറ്റിനു മുകളില്‍ ലീഡുമായി കോണ്‍ഗ്രസ് മുന്നേറുന്നത്. 24 സീറ്റേ ബിജെപിക്ക് ലഭിച്ചുള്ളൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (1 minute ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (21 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (1 hour ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (2 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (3 hours ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (3 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (4 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (5 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (6 hours ago)

Malayali Vartha Recommends