തിരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടി; ബിജെപിയ്ക്ക്2019 ലേക്കുള്ള മുന്നറിയിപ്പ്

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിളിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ കടുത്ത വെല്ലുവിളിയാണ് ബി.ജെ.പി നേരിടുന്നത് . ഇത് 2019ലേക്കുള്ള മുന്നറിയിപ്പാണ് നല്കുനന്നത് . ബി.ജെ.പി ഭരിച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങളും പാര്‍ട്ടിയെ കൈവിട്ടിരിക്കുകയാണ്.
ബി.ജെ.പിയ്ക്ക് സ്വന്തം കയ്യില്‍ നിന്നും പകുതിയോളം സീറ്റുകളാണ് നഷ്ടമായത്. 2013ല്‍ 49 സീറ്റുകളില്‍ വിജയിച്ച് ഛത്തീസ്ഗഢില്‍ അധികാരത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഇതിന്റെ പകുതിപോലും നേടിയില്ല. ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി രമണ്‍സിങ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുന്ന കാഴ്ചയാണ് കണ്ടത്.
2013ല്‍ രാജസ്ഥാനില്‍ 163 സീറ്റുകള്‍ നേടി സിംഹ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.ജെ.പിക്ക് ഇത്തവണ ഇതിന്റെ പകുതിയില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.അന്ന് വെറും 21 സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസ് ഇത്തവണ നൂറിലേറെ സീറ്റുകളാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. മധ്യപ്രദേശില്‍ 2013ല്‍1 65 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി വിജയിച്ചത്. ഇത്തവണ ഇവിടെയും 60ലേറെ സീറ്റുകള്‍ ഇവിടെയും നഷ്ടമായി.
https://www.facebook.com/Malayalivartha






















