മിസോറാമില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു

മിസോറാമില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. തന്‍ഹാവ്‌ല ഏഴ് തവണ വിജയിച്ച സെര്‍ച്ചിപ്പ് മണ്ഡലത്തിലും ചംഫായിലുമാണ് അദ്ദേഹം പരാജയപ്പെട്ടത്. എംഎന്‍എഫ് സ്ഥാനാര്‍ഥി ടി.ജെ. ലാല്‍നുന്നുലന്‍ഗയോടാണ് തന്‍ഹാവ്‌ല തന്‍ഹാവ്‌ലയില്‍ പരാജയപ്പെട്ടത്.
സോറം പിപ്പീള്‍സ് മൂവ്‌മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ലാല്‍ഡുഹോമയാണ് ഇവിടെ വിജയിച്ചത്. പത്ത് വര്‍ഷത്തിനുശേഷം മിസോറാമില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. എംഎന്‍എഫ് 27 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി കുതിക്കുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് ആറ് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha






















