അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം... കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചു വരവില്‍ സന്തോഷം പങ്കുവെച്ച് ശശി തരൂര്‍ എം.പി

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം. കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചു വരവില്‍ സന്തോഷം പങ്കുവെച്ച് ശശി തരൂര്‍ എം.പി. അദ്ദേഹത്തിന്റെ ട്വിറ്ററലൂടെയായിരുന്നു ആഹ്ലാദ പ്രകടനം. 'പുതിയ പ്രഭാതം പുതിയ ഉന്മേഷം' എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരമുറപ്പിക്കുകയാണ്. ഇതിന് പുറമെ രാജസ്ഥാനിലും കോണ്‍ഗ്രസ് സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നടന്നതെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് വിജയമുറപ്പിക്കുകയായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ബി.ജെ.പിയുടെ പദ്ധതികള്‍ എല്ലായിടത്തും പാളുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha























