സ്വച്ഛഭാരതിൽ തൂത്തെറിഞ്ഞത് ബി ജെ പി യെ ..ഇത് കോൺഗ്രസിന് അച്ഛാദിൻ

ഒടുവിൽ അടപടലം അടിപതറി മോദി . അച്ഛാദിൻ മോദി മുക്ത ഭാരതമാകുന്ന കാഴ്ച. ഹിന്ദിയുടെ ഹൃദയ ഭൂവിലെ വീഴ്ച ബി ജെ പി യെ തളർത്തുന്നു.
അഞ്ചു സംസ്ഥാനങ്ങളിൽ ഒരിടത്തും ആധിപത്യം ഉറപ്പിക്കാനാകാതെ അമിത്ഷായുടെ തന്ത്രങ്ങൾ ആവിയായി. കോൺഗ്രസിനും രാഹുലിനുമിത് തിരിച്ചു വരവിന്റെ ഉത്സവമാണ്. കോൺഗ്രസ്സ് ഉണർന്നു. വിശാല പ്രതിപക്ഷ ഐക്യം കരുത്താർജ്ജിക്കുന്നു. മഹാസഖ്യമായി വളർന്ന പ്രതിപക്ഷം അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ മോദിയെ വീഴിക്കും എന്നുറപ്പിക്കുന്ന റിസൾട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. രാഹുൽ ഉദിച്ചുയരുന്ന താരമാകുന്നു. പപ്പുമോനിൽ നിന്ന് താരമൂല്യമുള്ള നേതാവിലേക്കുള്ള വളർച്ച ബി ജെ പി യെ ഞെട്ടിക്കുന്നു.
മോദിയുടെ അച്ഛാദിൻ ഇപ്പോൾ വന്നത് രാഹുലിനും കോൺഗ്രസിനും. സ്വച്ഛഭാരതം എന്നാൽ മോദി മുക്തഭാരതം എന്ന ട്രോളുകൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു കഴിഞ്ഞു. ഇനി ബി ജെ പി ഇല്ല എന്ന രീതിയിൽ ബി ജെ പിയുടെ പതനം ആഘോഷമാക്കുകയാണ് കേരളവും.
നരേന്ദ്ര മോദിയെന്ന അതികായകനോട് മത്സരിക്കാൻ തക്ക നേതാവായി രാഹുൽ ഗാന്ധി വളർന്നു കഴി ഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നത് കൂടിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ.
അഞ്ചു സംസ്ഥാനങ്ങളിലും ബി ജെ പി യും കോൺഗ്രസ്സും ഇഞ്ചോടിഞ്ചു പൊരുതി. മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. എന്നിട്ടും രാജസ്ഥാനിൽ ബി ജെ പി തകർന്നടിഞ്ഞു. ഇത് മോദി സർക്കാരിനെതിരെയുള്ള കടുത്ത ജനവികാരം തന്നെ.
മധ്യപ്രദേശിൽ എക്സിറ്റ് പോളിൽ പറഞ്ഞത് പോലെ തന്നെ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്. എങ്കിലും ഇതും കോൺഗ്രസ്സിന് അനുകൂലം തന്നെയാണ്.
മിസോറാമിൽ ആകട്ടെ കേവലം ഒരു സീറ്റാണ് ബി ജെ പിക്ക് ലഭിച്ചത്.
നോട്ടു നിരോധനം , ജി എസ ടി , ഇന്ധനവിലക്കയറ്റം , കർഷരുടെ പ്രശനങ്ങൾ ഇതെല്ലം മോദിയെയും ബി ജെ പി യെയും തൂത്തെറിയാൻ കാരണമായി എന്നാണു പൊതുവെയുള്ള വിലയിരുത്തലുകൾ . അതേസമയം ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും രാഹുലിന് കൊടുക്കുന്നുമുണ്ട്. ഇത് രാഹുൽ ഗാന്ധി ഇഫെക്റ്റ് എന്നാണു പൊതുവെ പറയുന്നത് ..
019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ എല്ലാ സ്വഭാവവുമുള്ള തെരഞ്ഞെടുപ്പാണ് ഇത് എന്നതിനാൽ ഈ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും..ബി ജെ പിക്കും കോൺഗ്രസിനും
https://www.facebook.com/Malayalivartha























