Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രാഹുല്‍ ഗാന്ധി വെറും 'പപ്പുമോനല്ല' ശക്തിമാന്‍

11 DECEMBER 2018 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

രാഹുല്‍ ഗാന്ധി വെറും 'പപ്പുമോനല്ല' ശക്തിമാന്‍ ആണെന്നു തെളിയിക്കുന്നതാണ് മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുന്ന ദിനത്തിലാണ് രാജ്യത്തിന്റെ അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന സന്ദേശം നല്‍കി മൂന്നു സംസ്ഥാനങ്ങളും കോണ്‍ഗ്രസ് പിടച്ചടക്കിയെന്നതും ശ്രദ്ധേയം.

രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നുവിളിച്ച് ബിജെപി നേതാക്കള്‍ കളിയാക്കുന്നത് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കൂട്ടുകയായിരുന്നു. ആ സമയത്ത് തന്നെ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് 24.93 ലക്ഷത്തില്‍നിന്ന് 37 ലക്ഷമായി വര്‍ധിച്ചു. അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന അഴിമതിയെ ‘ബേട്ടി ബച്ചാവോയില്‍നിന്ന് ബേട്ട ബച്ചാവോ’യിലേക്കുള്ള മാറ്റമാണെന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. നോട്ടസാധുവാക്കലിന്റെ ഗുണഭോക്താവിനെ ഒടുവില്‍ കണ്ടെത്തിയെന്നും രാഹുല്‍ പരിഹസിച്ചിരുന്നു. ഈ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നതിനെ പ്രതിരോധിക്കാനാണ് പപ്പുമോന്‍ വിളിയുമായി ബിജെപി വീണ്ടും രംഗത്തിറങ്ങിയത്. ഇതാണ് രാഹുലിന് ജനപ്രീതി കൂട്ടിയത്.

ആ സമയത്ത് നടത്തിയ അമേരിക്കന്‍ സന്ദര്‍ശനമാണ് രാഹുലിന്റെ ഗ്രാഫ് ഉയര്‍ത്തിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെ, സ്വയം വിമര്‍ശനപരമായി രാഹുല്‍ നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന വാക്കുകളും ലോകമെങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

പക്വതയില്ലാത്തതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നുവിളിച്ച് എല്ലാവരും കളിയാക്കുന്നതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിഹാസരൂപേണ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാഹുലിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാന്‍ തയ്യാറെടുക്കുന്ന രാഹുല്‍ മാറ്റത്തിന്റെ പാതയിലാണെന്ന് തെളിക്കുന്നതാണ് ഇപ്പോഴത്തെ കോൺഗ്രസിന്റെ മുന്നേറ്റം.


കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തോടെ രാഹുല്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ പരിഹാസത്തില്‍ പ്രതിരോധിക്കുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പതിവു രീതികളും ഇനി മാറ്റേണ്ടി വരും. മോദിക്ക് ശക്തനായ എതിരാളിയും പകരക്കാരനുമായ രാഷ്ട്രീയക്കാരനെന്ന നിലയിലേക്കാണ് രാഹുല്‍ മാറിയിരിക്കുന്നത്.

മോദിക്കെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി സമാന്തര മുന്നണി രൂപീകരിക്കാനുള്ള ബി.എസ്.പി, തൃണമൂല്‍, സമാജ് വാദി ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയ നീക്കങ്ങളും ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിലപ്പോകില്ല. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ അംഗീകരിച്ചേ മതിയാകൂവെന്ന സന്ദേശമാണ് മൂന്നു സംസ്ഥാനങ്ങളിലെയും വിജയം ഈ പാര്‍ട്ടികള്‍ക്കു നല്‍കുന്നത്.

കോണ്‍ഗ്രസിന്റെ പടനായകനായിരുന്ന അജിത് ജോഗി കൈയ്യൊഴിഞ്ഞിട്ടും 15 വര്‍ഷത്തിനു ശേഷം പാര്‍ട്ടിയെ ഛത്തീസ്ഗഡില്‍ അധികാരത്തില്‍ എത്തിക്കാനായതും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. അജിത് ജോഗി ഉയര്‍ത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടാതെയുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് ഇവിടെ വിജയം കണ്ടത്. ബി.ജി.പിക്കെതിരായ കര്‍ഷകരുടെ പ്രതിഷേധങ്ങളും അജിത് ജോഗിക്ക് ലഭിക്കേണ്ട ദളിത് വോട്ടുകളുമൊക്കെ കോണ്‍ഗ്രസിന് അനുകൂലമാക്കാന്‍ രാഹുലിന്റെ തന്ത്രങ്ങള്‍ക്കു കഴിഞ്ഞു.

മധ്യപ്രദേശിലെ സ്ഥിതിയും വ്യത്യസ്തമല്ല. കാര്യമായ സംഘടനാ സംവിധാനം പോലുമില്ലാതിരുന്നിടത്തും കോണ്‍ഗ്രസ് നടത്തിയ തേരോട്ടം ബി.ജെ.പി നേതാക്കളെ പോലും അമ്പരപ്പിക്കുന്നതായി. ഇവിടെയും കര്‍ഷകരുടെ നിലപാടാണ് കോണ്‍ഗ്രസിന് ഗുണകരമായത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സാധാരണ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതായി. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ നിലപാടിന് മൃദു ഹിന്ദുത്വത്തിലൂടെ രാഹുല്‍ നല്‍കിയ മറുപടിയും വോട്ടര്‍മാരെ ആകര്‍ഷിച്ചെന്നു വേണം കരുതാന്‍. മുന്‍മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ദില്ലിയിലേക്ക് മാറ്റി സച്ചിന്‍ പൈലറ്റെന്ന യുവനേതാവിനെ ചുമതലയേല്‍പ്പിച്ചതാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയത്.

പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസിന് വന്‍ ആത്മവിശ്വാസവും കരുത്തും പകരുന്നതാണ്. മോദിയെയും അമിത് ഷായെയും വെല്ലുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രാഹുലിന്റെ ആവനാഴിയില്‍ ഉണ്ടെന്ന ആത്മവിശ്വാസമാണ് അണികള്‍ക്കും സഖ്യ കക്ഷികള്‍ക്കും ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ കൈവരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (12 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (2 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (4 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends