Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

താമരയെ വേരോടെ പിഴുതു കൈപ്പത്തി ; അരങ്ങു തെളിയുന്നത് 2019 ലെ കോൺഗ്രസ്സ് ഭരണത്തിനോ ? ഇളകിമറിഞ്ഞു ബിജെപി

12 DECEMBER 2018 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

 2019 ലെ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ വീണ്ടും രാഹുൽ തരംഗം. എക്സിറ്റ് പോളുകളുടെ ഫലങ്ങളെയും സർവ്വേ ഫലങ്ങളെയുമെല്ലാം പിന്തള്ളി കൊണ്ട് കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവ് നടത്തിയെന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലും നടന്ന നിയമസഭാതിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നത്.

ഒന്നരപതിറ്റാണ്ടോളം കൈവശമിരുന്ന ഛത്തീസ്ഗഡും രാജസ്ഥാനും ബിജെപിക്ക് കൈവിട്ടുപോയിരിക്കുന്നു. മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയും കൈവിട്ടുപോയി. കോണ്‍ഗ്രസ്സാവട്ടെ ഇവിടങ്ങളിലെല്ലാം അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ചാഞ്ഞും ചരിഞ്ഞും ചാഞ്ചാടി കളിക്കുന്ന മധ്യപ്രദേശ്ഒഴികെയുള്ള ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് കേവലഭൂരിപക്ഷം നേടിക്കഴിഞ്ഞു. മധ്യപ്രദേശില്‍ ചിലപ്പോള്‍ ബിഎസ്പിയുടെ പിന്തുണ കോണ്‍ഗ്രസിന് തേടേണ്ടി വന്നേക്കാം.

എന്തായാലും 2019 -ൽ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് യാതൊരു വിധ വെല്ലുവിളിയൊന്നുമില്ലെന്ന് തന്നെ പറയാം. രാഷ്ട്രീയ ഭാരതത്തിന്റെ ഒരരികെ ചേര്‍ന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ശക്തമായി തിരിച്ചുവരുന്നുണ്ടെന്ന അവകാശവാദങ്ങളെ തള്ളിക്കളയാനാണ് എപ്പോഴും ബിജെപി ശ്രമിച്ചത്. എന്നാല്‍ അതൊന്നും വെറും വാചാലവാക്കുകൾ അല്ലായിരുന്നെന്ന് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു.

ഗുജറാത്തില്‍ നിന്ന് കളിആരംഭിച്ചതാണ് കോണ്‍ഗ്രസ്. അഹമ്മദ് പട്ടേലിന്റെ രാജ്യസഭാംഗത്വമായിരുന്നു ആദ്യ പോരാട്ടം. അന്ന് കൃത്യം വോട്ടുകള്‍ നേടി പട്ടേലിനെ രാജ്യസഭയിലെത്തിക്കാനായത് രാഹുലിന്റെ കുശാഗ്രബുദ്ധിയില്‍ തെളിഞ്ഞ അടവ്‌ നയത്തിലൂടെയായിരുന്നു. ബിജെപിയുടെ റിസോര്‍ട്ട് രാഷ്ട്രീയത്തെപ്പോലും അതിവിദഗ്ധമായി മറികടന്നാണ് അന്ന് കോണ്‍ഗ്രസ് വിജയം തേടിയത്.


ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആയിരുന്നു അടുത്ത കോട്ട . ബിജെപിക്കെതിരെ മൃദു ഹിന്ദുത്വ സമീപനമെന്ന തേരില്‍ കയറി രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്രസന്ദര്‍ശനങ്ങളെ വരെ ബിജെപി അതി ശക്തമായി ഭയക്കുന്ന അവസ്ഥ വന്നിരുന്നു . ആരോപണപ്രത്യാരോപണങ്ങളുടെ ശരങ്ങൾ തീർത്ത് മൊത്തത്തിൽ ഗുജറാത്ത് തളര്‍ന്നു. അവസാനനിമിഷം വരെ ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്താന്‍ അന്ന് കോണ്‍ഗ്രസിന് സാധിച്ചു . ഭരണം നേടാനായില്ലെങ്കിൽ പോലും രാഹുല്‍ ഗാന്ധി അതിശക്തനായി മാറിക്കൊണ്ടിരിക്കുകയാണെന്ന തോന്നല്‍ ശത്രു പക്ഷത്ത് സജീവമാക്കാന്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിനായി.

പിന്നെ കളി കണ്ടത് കര്‍ണാടകത്തിൽ . ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിഞ്ഞില്ലെങ്കിലും ജെഡിഎസുമായി സഖ്യം ചേര്‍ന്ന് ബിജെപിയെ അധ:പതിക്കാൻ കോണ്‍ഗ്രസിനായി. കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് ഭരണം എന്നതിനൊപ്പം വിശാലപ്രതിപക്ഷസഖ്യം എന്ന മോദിവിരുദ്ധ മുന്നണിക്ക് ആക്കം പകരാനും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കൊണ്ട് കഴിഞ്ഞു .

ഇതിനുപുറമെ നടന്ന പല പല ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയും കാണാനായി. ആശയകുഴപ്പവും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടെങ്കിലും 2019 തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ ചേരി ശക്തമായിരിക്കുമെന്ന സൂചന തന്നെയാണ്ഇതിലൂടെ വെളിവാവുന്നത് . കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ വേണ്ടി ഉണ്ടാക്കിയ പാര്‍ട്ടിയായ തെലുങ്കദേശം പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ഈ തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്തത് തന്നെ ശരിക്കുമുള്ള ഒരു ഉദാഹരണം.

മോദിയ്ക്ക് പ്രഹരം ഏൽപ്പിച്ച് ഒന്നുമല്ലാതാക്കിത്തീര്‍ക്കാന്‍ അഞ്ചുസംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് സാധിച്ചിരിക്കുന്നു. പ്രചാരണഘട്ടത്തിലും എക്‌സിറ്റ് പോളുകളിലുമെല്ലാം രാഷ്ട്രീയവിചക്ഷണര്‍ ആവര്‍ത്തിച്ച് പറഞ്ഞ ആ അട്ടിമറി ഇന്ന് സംഭവിച്ചിരിക്കുന്നു. മോദിയും ബിജെപിയും പിന്നോട്ടാക്കി കൊണ്ട് രാഹുലും കോണ്‍ഗ്രസും കുതിച്ചു വന്നിരിക്കുന്നു . വെറും പപ്പു മാത്രമാണ് രാഹുൽ എന്ന് പറഞ്ഞവർക്ക് അതിശക്തമായി മറുപടി നൽകികൊണ്ടാണ് രാഹുൽ മുന്നോട്ടു വന്നിരിക്കുന്നത് . ഈ തിരഞ്ഞെടുപ്പിനെ 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായി വിലയിരുത്തുമ്പോള്‍ ഭാരതഹൃദയഭൂമിയില്‍ ബിജെപി പിന്നാക്കം പോയതിനെ ദേശീയതലത്തിലുള്ള മാറ്റത്തിന്റെ ചൂണ്ടുപലകയായി തന്നെ വിശേഷിപ്പിക്കാം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (30 minutes ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (39 minutes ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (47 minutes ago)

ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (1 hour ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (1 hour ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (3 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (3 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (3 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (4 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (4 hours ago)

Malayali Vartha Recommends