Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മോദിക്ക് മാർക്ക് വട്ടപ്പൂജ്യം

11 DECEMBER 2018 05:44 PM IST
മലയാളി വാര്‍ത്ത

2019 ൽ അതിശക്തനാകാൻ കാത്തിരുന്ന മോദിക്ക് കാലിടറുന്നതിന്റെ വ്യക്തമായ സൂചനകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത് . മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി.ജെ.പി സമാനതകളില്ലാത്ത തോല്‍വിയിലേക്കാണ് നീങ്ങുന്നത്
പരാജയത്തിന്റെ പൂർണ ഉത്തരവാദത്തം പ്രധാനമന്ത്രിയിൽ മാത്രം ഒതുക്കാനാണ് ശ്രമിക്കുന്നത് . വികസനത്തിൽ ശ്രദ്ധകൊടുക്കാതെ ക്ഷേത്രവും പ്രതിമയും ഉണ്ടാകാൻ പോയതാണ് പരാജയ കാരണം എന്ന് വിമർശിച്ച് ബിജെപി എംപി രംഗത്തുവന്നു. 2014ലേത് പോലെ വികസനത്തില്‍ ശ്രദ്ധ പതിപ്പിക്കാഞ്ഞതാണ് പരാജയകാരണമെന്നാണ്. ഇക്കുറി രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേര് മാറ്റല്‍ എന്നിവയിലായിരുന്നല്ലോ ശ്രദ്ധ.എന്നാണു കക്കഡെ അഭിപ്രായപെട്ടത് .
മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. എന്നിട്ടും രാജസ്ഥാനിൽ ബി ജെ പി തകർന്നടിഞ്ഞു.ഒന്നര പതിറ്റാണ്ടോളം ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍.

മാറിമറിഞ്ഞ ലീഡ് നിലയ്ക്കൊടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ചു. 200 അംഗനിയമസഭയില്‍ 101 സീറ്റുകള്‍ വിജയിച്ച കോണ്‍ഗ്രസ് , നിയമസഭയിലേക്ക് ജയിച്ച എട്ടോളം സ്വതന്ത്ര എംഎല്‍എമാരേയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നടന്നതെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് വിജയമുറപ്പിക്കുകയായിരുന്നു.
ഛത്തീസ്ഗഡിൽ എക്സിറ്റ് പോൾ ഫലങ്ങളെ തകിടം മറിച്ചുള്ള കോൺഗ്രസ്സ് മുന്നേറ്റം ബിജെപി നേതൃത്വത്തിന് ഏറ്റ വൻ തിരിച്ചടിയാണ്. രമണ്‍ സിംഗിനെ മുന്നിൽ നിർത്തി ബി.ജെ.പിയും അജിത് ജോഗിയെ മുന്നിൽ നിർത്തി ജനതാ കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പുതുമുഖങ്ങളെ രംഗത്തിറക്കിയായിരുന്നു കോണ്‍ഗ്രസ് മത്സര രംഗത്തിറങ്ങിയത്.

എന്നാൽ പ്രമുഖ നേതാക്കൾ ആരും തന്നെ ഇല്ലെങ്കിൽ പോലും വോട്ടെടുപ്പിനെ നേരിട്ട കോൺഗ്രസ്സ് ഫലങ്ങൾ പുറത്തുവന്നതോടെ തങ്ങളുടെ വിജയസാധ്യത വ്യക്തമാക്കുകയായിരുന്നു. നാലാം വട്ടവും അധികാരത്തിലേറാമെന്ന ബിജെപിയുടെ മോഹങ്ങൾക്കു ശക്തമായ തിരിച്ചടിയാണു ഛത്തീസ്ഗഡിലെ ജനങ്ങൾ നൽകിയത്.
അഴിമതി, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയവ അണിനിരത്തി കോണ്‍ഗ്രസ് പ്രചാരണം നയിച്ചപ്പോള്‍ അത് വലിയ തോതില്‍ കോണ്‍ഗ്രസിന് ഗുണമുണ്ടാക്കുകയും ചെയ്തു എന്ന് പറയേണ്ടിയിരിക്കുന്നു.
അതേസമയം, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിന് ശേഷം ബി.ജെ.പി തരംഗത്തെ വെട്ടിമാറ്റി കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ച് വരുന്നതിന്റെ ശക്തമായ സൂചന കൂടിയാണ് ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് രാഷ്ട്രീയ വിലയിരുത്തലുകളുണ്ട്.
നരേന്ദ്ര മോദിയെന്ന അതികായകനോട് മത്സരിക്കാൻ തക്ക നേതാവായി രാഹുൽ ഗാന്ധി വളർന്നുവെന്നും നിരീക്ഷകർ വിലയിരുത്തുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നത് കൂടിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ.
ഒന്നര പതിറ്റാണ്ടായി മധ്യപ്രദേശ് ബിജെപിയുടെ കയ്യിലായിരുന്നു. .230 അംഗ നിയമസഭയുള്ള മധ്യപ്രദേശില്‍ ജയിക്കുന്നവരുടെ കൂടെയായിരിക്കും ഇന്ത്യയുടെ വികാരം എന്നായിരുന്നു വിലയിരുത്തൽ . ഇപ്പോൾ മധ്യപ്രദേശിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു. ഇത് തീർച്ചയായും രാഹുലിന്റെ നേട്ടം തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (40 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (49 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends