തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ബിജെപി കൂടാരത്തില്‍ പൊട്ടലും ചീറ്റലും തുടങ്ങി. പരാജയത്തിന്റെ പൂർണ ഉത്തരവാദത്തം പ്രധാനമന്ത്രിയിൽ മാത്രം ഒതുക്കാനാണ് ശ്രമിക്കുന്നത് . വികസനത്തിൽ ശ്രദ്ധകൊടുക്കാതെ ക്ഷേത്രവും പ്രതിമയും ഉണ്ടാകാൻ പോയതാണ് പരാജയ കാരണം എന്ന് വിമർശിച്ച് ബിജെപി എംപി രംഗത്തുവന്നു. മധ്യപ്രദേശ് ലീഡ് നില മാറി മറയുന്നു. വോട്ടെണ്ണൽ ഏഴുമണിക്കൂർ പിന്നിടുമ്പോഴും ചിത്രം വ്യക്തമാകുന്നില്ല. ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത് ബി ജെ പി ആണ് . തൊട്ടു പുറകിലാണ് കോൺഗ്രസ്സ്. ഇവിടെ മായാവതിയുടെ ബിഎസ്പിയും അഖിലേഷിന്റെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലീഡു ചെയ്യുന്ന എല്ലാ സ്ഥാനാർഥികളോടും ഡൽഹിയിലെത്താൻ മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്. 116 സീറ്റാണ് കേവല ഭൂരിപക്ഷം ലഭിക്കുന്നതിന് വേണ്ടത് . രാജസ്ഥാനിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമാണുള്ളത്. മൂന്നു സീറ്റുകളിൽ ബിജെപി സ്ഥാനാർഥി വിജയിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. വ്യക്തമായ ഭൂരിപക്ഷമാണ് കോൺഗ്രസ് നേടിയത്. അതേസമയം, തെലങ്കാനയിൽ ടിആർഎസ് അധികാരം നിലനിർത്തി. മഹാ കൂടമി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. മിസോറമിൽ കോൺഗ്രസിന്റെ പത്തു വർഷത്തെ ഭരണത്തിനാണ് മിസോ നാഷനൽ ഫ്രണ്ട് അന്ത്യം കുറിച്ചത്. കോൺഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്താണ്. മുഖ്യമന്ത്രി ലാൽ തൻഹാവ്‌ല മൽസരിച്ച രണ്ടു സീറ്റിലും പരാജയപ്പെടുകയും ചെയ്തു. അതെ സമയം തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കക്കഡെ രംഗത്ത് വന്നിരിക്കുന്നു . വികസനത്തിന് പകരം ക്ഷേത്രങ്ങളില്‍ ബിജെപി ശ്രദ്ധപതിപ്പിച്ചതാണ് പരാജയകാരണമെന്നാണ് കക്കഡെ അഭിപ്രായപ്പെട്ടത്. 'രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഞങ്ങള്‍ (ബിജെപി) തോല്‍ക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, മധ്യപ്രദേശിലേത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്. എനിക്ക് തോന്നുന്നത് 2014ലേത് പോലെ വികസനത്തില്‍ ശ്രദ്ധ പതിപ്പിക്കാഞ്ഞതാണ് പരാജയകാരണമെന്നാണ്. ഇക്കുറി രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേര് മാറ്റല്‍ എന്നിവയിലായിരുന്നല്ലോ ശ്രദ്ധ.' കക്കഡെ അഭിപ്രായപ്പെട്ടു.