തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം സമ്മാനിച്ച ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിരവധി വെല്ലുവിളികളെ തരണം ചെയ്ത് മുന്നിലെത്തിക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും വിജയമാണിത്. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ചത്തീസ്ഗഢിലും ബി.ജെ.പിയെ പരാജയപ്പെടുത്തി.
ഈ മൂന്ന് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കും. കോണ്‍ഗ്രസ് ഈ വിജയം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























