ജനവിധി മാനിക്കുന്നെന്ന് പ്രധാനമന്ത്രിയുടെ ട്വിറ്റ്; വിജയം കൈവരിച്ച കോണ്‍ഗ്രസിന് അഭിനന്ദനവും അറിയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യമായി പ്രതികരിച്ചു. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരണവുമായി എത്തിയത്. ജനവിധി മാനിക്കുന്നെന്ന് നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.
ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഛത്തിസ് ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്നും നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു. ഈ സംസ്ഥാനങ്ങളില്‍ ബി ജെ പി സര്‍ക്കാര്‍ വിശ്രമില്ലാതെയാണ് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്. വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനനന്ദിക്കുകയാണെന്നും നരേന്ദ്ര മോഡി ട്വീറ്റില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























