മധ്യപ്രദേശില്‍ ദ്രുതഗതിയിൽ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവർണറെ സമീപിച്ച് കോൺഗ്രസ്സ്

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തിടുക്കം പിടിച്ച് നീങ്ങി കോണ്‍ഗ്രസ്. മധ്യപ്രദേശിലെ ചാഞ്ചാടി ചരിഞ്ഞു മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒടുവില്‍ കോണ്‍ഗ്രസിന് അനുകൂലമായാണ് നില്‍ക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയാലുടന്‍ അര്‍ധരാത്രി തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതാവ് കമല്‍ നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ആനന്ദിബെന്‍ പട്ടേലിന് കത്ത് നല്‍കി.
ഗവര്‍ണ്ണര്‍ക്ക് ഫാക്സിലൂടെയും ഇ മെയിലിലൂടെയും കോണ്‍ഗ്രസ് അപേക്ഷ അയച്ചു . എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക നിലപാട് അറിയാതെ കൂടിക്കാഴ്ചയ്ക്ക് നിവൃത്തിയില്ലെന്നായിരുന്നു രാജ്ഭവന്‍ അറിയിച്ചിരിക്കുന്നത് . തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും, വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് ഗവര്‍ണ്ണര്‍ക്ക് കത്തയച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നാലുടന്‍ അര്‍ധരാത്രി തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha























