Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കുമ്മനം ഗവര്‍ണ്ണറായ മിസോറാമില്‍ ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു

12 DECEMBER 2018 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

മിസോറാം ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിൽ 40 സീറ്റുകളാണ് ഉള്ളത്. തുയിച്ചവാങ്ങ് മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ ബുദ്ധ ധന്‍ ചക്മയാണ് ജയിച്ചത്. ഹിന്ദു ന്യൂനപക്ഷ വംശമായ ചക്മ സമുദായാംഗമാണ് അദ്ദേഹം. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാതിരുന്ന ഒരു സംസ്ഥാനം കൂടെയായിരുന്നു മിസോറാം എന്നതിനാൽ ഈ വിജയം ഏറെ നിർണായകമാണ്. ബിജെപി കേരളം ഘടക സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരൻ ഗവർണറായതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനായതിന്റെ ആഹ്ലാദത്തിലാണ് ബിജെപി കേരളത്തിലും.

മിസോറാമില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ബിജെപി കോൺഗ്രസിന്റെ പതനം പൂർത്തിയാക്കിയാണ് അക്കൗണ്ട് തുറന്നത്. പ്രതിപക്ഷമായ എംഎന്‍എഫ് വന്‍ ഭൂരിപക്ഷത്തിലാണ് മിസോറാമില്‍ അധികാരത്തിലെത്തുന്നത്. ജയിച്ചത് എംഎന്‍എഫ് ആണെങ്കിലും ലക്ഷ്യം നേടിയത് ബിജെപിയാണ്. കോണ്‍ഗ്രസ് മുക്ത വടക്കുകിഴക്കന്‍ മേഖല എന്നതായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. അതാണിപ്പോള്‍ സാധ്യമായിരിക്കുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതൃത്വം വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. മിസോറാം തിരഞ്ഞെടുപ്പ് ദേശീയ നേതൃത്വം കാര്യമായെടുക്കാതിരുന്നതിന്റെ ഫലം കൂടിയാണ് ദയനീയ പരാജയം.

കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം രണ്ടുതവണ ലഭിച്ച സംസ്ഥാനമാണ് മിസോറാം. 2008ല്‍ 34 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. 2013ല്‍ 32 സീറ്റിലും. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് ദയനീയ പജായമാണുണ്ടായിരിക്കുന്നത്. ഇതാകട്ടെ, കോണ്‍ഗ്രസിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തു.

മിസോറാമിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ടുസീറ്റിലും തോറ്റു. അഞ്ചു തവണ മുഖ്യമന്ത്രിയായ ഒരു നേതാവ് ഇത്രയും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യം കോണ്‍ഗ്രസ് വിലയിരുത്തേണ്ടതുണ്ട്. സംസ്ഥാനത്തേക്കുള്ള ബിജെപിയുടെ വരവ് കോണ്‍ഗ്രസിന്റെ പതനത്തിന് ആക്കം കൂട്ടുകയും ചെയ്തു.

വടക്കുകിഴക്കന്‍ മേഖലയില്‍ നാല് സംസ്ഥാനങ്ങളിലായിരുന്നു കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ട. ഇതില്‍ മൂന്നും നിമിഷങ്ങള്‍ക്കകമാണ് ബിജെപി പിടിച്ചടക്കിയത്. ഒടുവില്‍ ബാക്കിയുണ്ടായിരുന്ന മിസോറാമും ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. ഇനി കോണ്‍ഗ്രസ് സാന്നിധ്യമില്ല ഇവിടെ. കോണ്‍ഗ്രസ് മുക്ത വടക്കുകിഴക്കന്‍ മേഖലയാണ് ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

വടക്കുകിഴക്കന്‍ മേഖല പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോര്‍ത്ത ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് ബിജെപി രൂപീകരിച്ചത്. മിസോറാം പിടിക്കാനുള്ള ശ്രമം ബിജെപി രണ്ടുവര്‍ഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ ബിജെപിക്ക് ഒരിക്കലും മികച്ച വിജയം മിസോറാമില്‍ ലഭിക്കില്ല. എന്നാല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു ബിജെപി ആവിഷ്‌കരിച്ച തന്ത്രം.

ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ദേശീയ നേതൃത്വം കാര്യമായി മിസോറാമില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. മറ്റു പ്രധാന സംസ്ഥാനങ്ങളിലായിരുന്നു കോണ്‍ഗ്രസിന്റെ ശ്രദ്ധ മുഴുവന്‍. രാഹുല്‍ ഗാന്ധി ഒരു തവണ മാത്രമാണ് മിസോറാമില്‍ പ്രചാരണത്തിന് എത്തിയത്.

അതേ സമയം, യാതൊരു വിജയപ്രതീക്ഷ ഇല്ലാതിരുന്നിട്ടും ബിജെപി നേതാക്കള്‍ മിസോറാമില്‍ തമ്പടിച്ചു പ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ബിജെപിക്ക് വേണ്ടി പ്രചാരണത്തിനെത്തി. കൂടാതെ ത്രിപുര മുഖ്യമന്ത്രി, അസമിലെ നേതാക്കള്‍ എന്നിവരും മിസോറാമില്‍ തമ്പടിച്ചു പ്രചാരണത്തിന് നേതൃത്വം നല്‍കി.

കോണ്‍ഗ്രസ് വിരുദ്ധ വികാരം ആളികത്തിക്കുക മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഹിന്ദുത്വ പ്രചാരണത്തിന് തീരെ സാധ്യതയില്ലെന്നറിഞ്ഞിട്ടും ബിജെപി പ്രചാരണത്തില്‍ നിറഞ്ഞുനിന്നു. അതിന്റെ ഫലമായിട്ടു തന്നെയാണ് ആദ്യമായി ബിജെപിക്ക് മിസോറാമില്‍ ഇത്തവണ അക്കൗണ്ട തുറക്കാന്‍ സാധിച്ചത്.

എംഎന്‍എഫ് 26 സീറ്റ് നേടിയാണ് മിസോറാമില്‍ അധികാരത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 21 സീറ്റ് അധികം ലഭിച്ചു. കോണ്‍ഗ്രസിന് അഞ്ച് സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. ബിജെപി ഒരു സീറ്റ് നേടി. മറ്റുള്ളവര്‍ എട്ട് സീറ്റും.

എംഎന്‍എഫ് ആണ് അധികാരത്തിലെത്തിയതെങ്കിലും കോണ്‍ഗ്രസ് വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ബിജെപിയാണ്. പ്രചാരണത്തില്‍ ബിജെപി നിറഞ്ഞുനിന്നിരുന്നു. എംഎന്‍എഫും കോണ്‍ഗ്രസും പത്ത് വര്‍ഷം കൂടുമ്പോള്‍ മാറി ഭരിക്കുന്നതാണ് മിസോറാമിലെ രീതി.

എങ്കിലും ഇത്തവണ വളരെ അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനം ബിജെപി നടത്തി. പ്രതിസന്ധി മുന്‍കൂട്ടി കാണുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുകയും ചെയ്തു. ഫലം ലഭിക്കുകയും ചെയ്തു. ഒരു സീറ്റ് നേടാന്‍ സാധിച്ചു. കോണ്‍ഗ്രസ് പുറത്താകുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (43 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (2 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends