സൊമാറ്റോ ഫുഡ് ഡെലിവറി ബോയിയുടെ ഒന്നൊന്നര ആപ്പ്; വഴിയരികില്‍ വണ്ടി നിര്‍ത്തി ഓഡർ ചെയ്ത ഭക്ഷണ പായ്ക്കറ്റ് തുറന്ന് ഫുഡ് തട്ടൽ, ഒടുവിൽ വീഡിയോ വൈറൽ...

വഴിയരികില്‍ വണ്ടി നിര്‍ത്തിയ ശേഷം ആരോ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തുറന്നു വച്ച് അല്പാല്പമായി കഴിക്കുകയാണ് ഈ വിരുതന്‍. ഓരോ പൊതിയില്‍ നിന്നും അല്പം കഴിഞ്ഞ ശേഷം വൃത്തിയായി പൊതിഞ്ഞ് തിരികെ ബാഗിലേക്ക് വെക്കുകയും ചെയ്യുന്നുണ്ട് കക്ഷി. സമീപത്തെ വീട്ടിലുണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യ്തത്.
ബോളിവുഡ് നടി നമ്രത ശിരോധ്കര്‍ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ജനങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ സൊമാറ്റോ ക്ഷമാപണം നടത്തി പ്രസ്താവന ഇറക്കുകയും ചെയ്തു. തുടര്‍ന്ന് ഭക്ഷണ പ്രേമിയായ തൊഴിലാളിയെ ജോലിയില്‍ നിന്ന് നീക്കം ചെയ്തതായും സൊമാറ്റോ അറിയിച്ചു.
https://www.facebook.com/Malayalivartha























