ഭോപ്പാലിലെ രാജ്ഭവന്‍ ഇപ്പോള്‍ ഇന്ത്യയുടെ ശ്രദ്ധാ കേന്ദ്രം; മധ്യപ്രദേശ് അടിച്ചെടുത്ത് കോൺഗ്രസ്സ് തകർത്തു മധ്യപ്രദേശ് പിടിച്ചെടുത്തു കൊഴുപ്പിക്കുന്നു; ഭൂരിപക്ഷത്തിനു വേണ്ട 2 സീറ്റുകള്‍ കോണ്‍ഗ്രസ് വിമതര്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ രൂപീകരണം കോണ്‍ഗ്രസിനെളുപ്പമായി

ഭോപ്പാലിലെ രാജ്ഭവന്‍ ഇപ്പോള്‍ ഇന്ത്യയുടെ ശ്രദ്ധാ കേന്ദ്രം. കമല്‍നാഥോ, ജ്യോതിരാദിത്യ സിന്ധ്യയോ ആകാംഷയുടെ മണിക്കൂറുകള്‍. അതിശക്തമായ മത്സരത്തിലൂടെ മധ്യപ്രദേശ് പിടിച്ചടക്കി കോണ്‍ഗ്രസ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളെല്ലാം കീഴടക്കി. പ്രചരണ വിഭാഗത്തില്‍ തിളങ്ങിയത് ജ്യോതിരാദിത്യ സിന്ധ്യയാണെങ്കിലും, എല്ലാവര്‍ക്കും സ്വീകാര്യനായ കമല്‍നാഥിനു നറുക്കു വീഴും ഭൂരിപക്ഷത്തിനു വേണ്ട 2 സീറ്റുകള്‍ കോണ്‍ഗ്രസ് വിമതര്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ രൂപീകരണം കോണ്‍ഗ്രസിനെളുപ്പമായി. ബിഎസ്പിയും പിന്തുണ പ്രഖ്യാപിച്ചു. അട്ടിമറി നീക്കം നടത്തി നാണം കെടേണ്ട എന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നിലപാട്. ഇന്ത്യയെ ഞെട്ടിച്ച് കൊണ്ട് ഹിന്ദിയുടെ ഹൃദയം പിടിച്ചടക്കി കോണ്‍ഗ്രസ് സെമി ഫൈനലില്‍ വിജയം ഉറപ്പിക്കുകയായിരുന്നു.
കോണ്‍ഗ്രസ് മുന്നേറുന്ന മധ്യപ്രദേശില്‍ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കിടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോൾ 114 സീറ്റോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്. ബിജെപിക്ക് 109 സീറ്റാണ് ലഭിച്ചത്. ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ബി.എസ്.പിയുടെയും സ്വതന്ത്രരുടെയും നിലപാട് സംസ്ഥാനത്ത് നിര്‍ണായകമാകും. ബിഎസ്പി രണ്ട് സീറ്റിലും എസ്പി ഒരു സീറ്റിലും മറ്റുള്ളവര്‍ നാല് സീറ്റിലും ജയിച്ചു. ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് തടയുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി അറിയിച്ചിട്ടുണ്ട്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യമുള്ളത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷവമായി കഴിഞ്ഞ തവണ അധികാരത്തിലെത്തിയ ബിജെപിക്ക് ഇത്തവണ 56 സീറ്റാണ് നഷ്ടമായത്.
https://www.facebook.com/Malayalivartha























