Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സി.പി.എമ്മിന് ഇതൊരു തുടക്കം മാത്രം; രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ‌ നേട്ടമുണ്ടാക്കിയ സി.പി.എമ്മിന്റെ വളർച്ചയിൽ ഞെട്ടി ബി ജെ പി; 2013ൽ രാജസ്ഥാനിൽ ബി.ജെ.പി തൂത്തുവാരിയപ്പോൾ അന്ന് ഒറ്റ സീറ്റുപോലും ഇല്ലാതിരുന്ന സി.പി.എമ്മിന് പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലിൽ കിട്ടിയത് രണ്ടു സീറ്റ്...

12 DECEMBER 2018 01:01 PM IST
മലയാളി വാര്‍ത്ത

2013ൽ ബി.ജെ.പി തൂത്തുവാരിയതാണ് രാജസ്ഥാൻ. അന്ന് ഒറ്റ സീറ്റുപോലും ഇല്ലാതിരുന്ന സി.പി.എം നു പോലും ഇപ്പോൾ രണ്ടു സീറ്റുകിട്ടിയത് ബി ജെ പി യെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ആ രണ്ട് മണ്ഡലങ്ങളിലെ വിജയം കൂടിയായതോടെ സി.പി.എമ്മിന് രാജ്യത്തെ എട്ട് നിയമസഭകളിലായി 110 എം.എൽ.എമാരായി. ഇതിൽ പിരിച്ചുവിടപ്പെട്ട ജനമുകാശ്മീരിലെ നിയമസഭാംഗവുമുൾപ്പെടും. കേരളം, ബംഗാൾ, ത്രിപുര, സംസ്ഥാങ്ങളിൽ നിന്നാണ് എം.എൽ.എമാർ കൂടുതൽ. കേരളത്തിൽ 62 ഉം പശ്ചിമ ബംഗാളിൽ 26 ഉം ത്രിപുരയിൽ 16ഉം പേർ നിയമസഭകളിലും പാർട്ടിയെ പ്രതിനിധികരിക്കുന്നു. ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, സംസ്ഥാനങ്ങളിൽ ഓരോ അംഗങ്ങൾ വീതമുണ്ട്. ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങളും മാവോയിസ്റ്റ് ആക്രമണങ്ങളുമുണ്ടായ മണ്ഡലങ്ങളിലാണ് ഇപ്പോള്‍ സിപിഎം സ്ഥാനാർഥികൾ വിജയക്കൊടി പാറിച്ചത്.

ഭാദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയയും ദുംഗര്‍ഗാര്‍ഹില്‍ ഗിരിധർ ലാലും വിജയിച്ചു. ബിജെപിയുടെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്താണ് രണ്ടിടത്തും സിപിഎം ജയം. 14411 വോട്ടിനാണ് ബൽവാൻ ജയിച്ചത്. ഗിരിധർ ലാൽ 12659 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് നിയമസഭയിലേക്ക് എത്തുന്നത്. ദുംഗര്‍ഗാര്‍ഹില്‍ മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. 2008ലാണ് സിപിഎം രാജസ്ഥാനിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്നഗർ എന്നീ മണ്ഡലങ്ങളില്‍ അന്ന് സിപിഎം സ്ഥാനാർഥികളാണ് വിജയിച്ചത്. 2013ലെ മോദി തരംഗത്തിൽ രാജസ്ഥാനിൽ സിപിഎമ്മിന് ഒരാളെ പോലും ജയിപ്പിക്കാൻ സാധിച്ചിരുന്നില്ല. ബിജെപി സർക്കാരിനെതിരെ നിരവധി കർഷക‌പ്രക്ഷോഭങ്ങൾ സിപിഎം സംഘടിപ്പിച്ചിരുന്നു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്ക് ജലസേചന സൗകര്യങ്ങൾ നൽകുക, ഉയർന്ന വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രക്ഷോഭങ്ങൾ. പല ആവശ്യങ്ങളും സർക്കാരിന് അഗീകരിച്ചു കൊടുക്കേണ്ടിയും വന്നിരുന്നു.

വികസനം എന്ന ബി.ജെ.പി മുദ്രാവാക്യത്തിൽ കഴമ്പില്ല എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെയുളള വിഭാഗങ്ങൾ തുടർച്ചയായ പോരാട്ടങ്ങളിലൂടെയാണ് ബി.ജെ.പി വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയത്. ഈ പോരാട്ടങ്ങളിലൂടെ ഇവരും ഇടതുപക്ഷവും മുന്നോട്ടുവച്ച ആശയങ്ങൾ കൂടുതൽ സംസ്ഥാനങ്ങളിലെ കൂടുതൽ ജനവിഭാഗങ്ങൾ ഏറ്റെടുക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ് ഈ ജനവിധി. ജനങ്ങൾ ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ സാമ്പത്തിക നയങ്ങളിൽ നിന്നുളള മാറ്റമാണ്. അവർക്ക് അമ്പലം നിർമ്മാണമോ ബി.ജെ.പി. ഉയർത്തുന്ന സമാന മുദ്രാവാക്യങ്ങളോ അല്ല പ്രശ്നം. തങ്ങളനുഭവിക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും മറ്റുമാണ്.

അതിനെ അവഗണിച്ച് അപ്രസക്ത കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചാൽ അത് വിലപ്പോവില്ല എന്നും ഇതിൽ തെളിയുന്നു. ജയിച്ച് അധികാരത്തിൽ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇത് വലിയൊരു പാഠമാണ്. ആ പാഠം ഉൾക്കൊണ്ട് നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നില്ലെങ്കിൽ എന്തുണ്ടാകുമെന്നതിന്റെ സൂചനയും ഇതിലടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാൻ, ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാല്‍ എന്നിവരാണ് സി പി എം സ്ഥാനാർത്ഥികൾ . നേരത്തെ തങ്ങൾ മൂന്ന് സീറ്റുകളിൽ വിജയിക്കുമെന്നും ഏഴ് സീറ്റുകളിൽ 10,000ൽ അധികം വോട്ട് നേടുമെന്നും സി.പി.എം നേതൃത്വം അവകാശപ്പെട്ടിരുന്നു.

2008ൽ മൂന്ന് സീറ്റുകളിൽ സി.പി.എം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. അതേസമയം, നിർണായക തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന്റെ ആഘാതത്തിലാണ് ബി.ജെ.പി നേതൃത്വം. ദേശീയ വിഷയങ്ങളാണ് ബി.ജെ.പി തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയത്. എന്നാൽ കർഷക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു സി.പി.എമ്മിന്റെ പ്രവർത്തനങ്ങൾ. കര്‍ഷക സമരങ്ങള്‍ വിജയിപ്പിക്കാനായതാണ് രാജസ്ഥാനില്‍ സി.പി.എമ്മിന് ഇത്തവണ നേട്ടമുണ്ടാക്കാനായതിന് പിന്നില്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി സി.പി.എം കര്‍ഷക സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.

ഇതില്‍ പലതും ബി.ജെ.പിയുടെ വസുന്ധര രാജെ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നിരുന്നു. രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാരിനെതിരെ നിരവധി കര്‍ഷക പ്രക്ഷോഭങ്ങള്‍ സി.പി.എം സംഘടിപ്പിച്ചിരുന്നു. ഇത് സി പി എമ്മിന് അനുകൂലമായി എന്നുവേണം കരുതാൻ. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. 199 സീറ്റുകളാണ് ആകെ ഉള്ളത്. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിനാവശ്യമായ 101 സീറ്റുകള്‍ നേടുമെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസ് 102 സീറ്റുകളിലും ബി.ജെ.പി 79 സീറ്റുകളിലും ബി.എസ്.പി മൂന്ന് സീറ്റിലും മറ്റുള്ളവര്‍ 15 സീറ്റുകളിലുമാണ് മുന്നിട്ടു നില്‍കുന്നത്.

1998 മുതല്‍ രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ചയുണ്ടായിട്ടില്ല. 2008ല്‍ സി.പി.എം രാജസ്ഥാനില്‍ ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി വലിയ നേട്ടമുണ്ടാക്കിയ 2013ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് രാജസ്ഥാനില്‍ തിരിച്ചടി നേരിട്ടു. ബി ജെപി തൂത്തുവാരിയ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. 200 അംഗ നിയമസഭയില്‍ സി.പി.എം 28 സീറ്റുകളിലാണ് ഇത്തവണ മത്സരിച്ചത്. ഇതിൽ രണ്ടെണ്ണം നേടാനായത് സി പി എം നേട്ടമായാണ് കാണുന്നത്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. കോണ്‍ഗ്രസ്സിന് 96 ഉം ബി.ജെ.പിക്ക് 84 ഉം സീറ്റുകള്‍ ലഭിച്ചു. കേവലഭൂരിപക്ഷത്തിന് 101 സീറ്റാണ് വേണ്ടത്. കഴിഞ്ഞ തവണ 163 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ പകുതി സീറ്റ് സീറ്റ് മാത്രമാണ് ലഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിശ്രമമില്ലാതെ റാലികളില്‍ പങ്കെടുത്തിട്ടും ബി.ജെ.പി തിരിച്ചടി നേരിട്ടത് പാര്‍ട്ടിക്കും വ്യക്തിപരമായി നരേന്ദ്രമോദിക്കും കനത്ത പ്രഹരമാണ്. പൊതുതെരഞ്ഞെടുപ്പു മുന്‍പായി ബി.ജെ.പി വിരുദ്ധ വിശാലമുന്നണി രൂപീകരിക്കാനുള്ള നീക്കം നടത്തിവരുകയായിരുന്ന കോൺഗ്രസിനും ഇത് സന്തോഷം കൊണ്ടുവരുന്നു. ബി.ജെ.പിയെ നേരിടാന്‍ കഴിയുന്ന ശക്തമായ നേതൃത്വം നല്‍കുന്നതിനു കോണ്‍ഗ്രസ്സിനു മാത്രമെ കഴിയൂ എന്ന് മറ്റു പ്രതിപക്ഷ കക്ഷികളെക്കൊണ്ട് വിശ്വസിപ്പിക്കാനും കോണ്‍ഗ്രസ്സിന് ഈ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു.

അഞ്ചിടത്തും ഏകദേശചിത്രം വ്യക്തമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാത്തിലാണ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പ്രവര്‍ത്തകര്‍ ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു മുന്നിലും നൂറുകണക്കിനുപ്രവര്‍ത്തകരാണ് ആഹ്ലാദപ്രകടനം നടത്തുന്നത്. മധുരം വിതരണംചെയ്തും നൃത്തംവച്ചും പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends