റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു, മുംബൈയില്‍ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനം ഏറ്റെടുത്തത്
ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റു. മുംബൈയില്‍ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനം ഏറ്റെടുത്തത്. ഉര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവിലാണിത്. 1980 ബാച്ച് ഐഎഎസുകാരനായ ഇദ്ദേഹം ധനമന്ത്രാലയത്തില്‍ ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായിട്ടാണു റിട്ടയര്‍ ചെയ്തത്.
15ാം ധനകാര്യ കമ്മീഷന് അംഗമായിരുന്ന അദ്ദേഹം പുതിയ നിയമനത്തോടെ ആ പദവി രാജിവച്ചിരുന്നു. തമിഴ് നാട്ടില്‍ വാണിജ്യ നികുതി, റവന്യു വകുപ്പുകളുടെ സെക്രട്ടറി, റവന്യു സ്പെഷല്‍ കമ്മീഷണര്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവികള്‍ ശക്തികാന്ത ദാസ് വഹിച്ചിട്ടുണ്ട്. ദിണ്ഡിഗലിലും കാഞ്ചീപുരത്തും കളക്ടറായിരുന്നു.
കേന്ദ്രത്തില്‍ എക്സ്പെന്‍ഡിച്ചര്‍ വകുപ്പില്‍ ജോയിന്റ് സെക്രട്ടറി, ഇക്കണോമിക് അഫയേഴ്സില് സ്പെഷല്‍ സെക്രട്ടറി, രാസവളം സെക്രട്ടറി, കേന്ദ്ര റവന്യു സെക്രട്ടറി, ഇക്കോണിക് അഫയേഴ്സ് സെക്രട്ടറി എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha