Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് ബിജെപിയെയും മോദിയെയും ഞെട്ടിച്ചു; മുഖ്യമായും പിഴച്ചത് നാലു കാര്യങ്ങളിൽ ;മോദിയെന്ന യാഗാശ്വത്തെ അത്ര വേഗം തളയ്ക്കാനാകുമോ?

12 DECEMBER 2018 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ഈ തോല്‍വിയില്‍ വീഴുമോ മോദിയും അമിത്ഷായും. ഇന്ത്യയുറ്റു നോക്കുന്നത് മോദിയുടെ അടുത്ത കരുനീക്കങ്ങളാണ്. മോദിയെ അടുത്തറിയാവുന്നവര്‍ക്ക് ആ പോരാട്ട വീര്യമറിയാം. ഗുജറാത്തില്‍ പയറ്റിയ, ദില്ലിയില്‍ തെളിയിച്ച ആ കരുത്ത് . രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് ബിജെപിയെയും മോദിയെയും ഞെട്ടിച്ചു. എന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തരംഗമില്ല എന്നാണ് പൊതുവെ വിലയിരുത്തല്‍. എവിടെയാണ് ബിജെപിക്കും മോദിക്കും പിഴച്ചത്. മുഖ്യമായും നാലു കാര്യങ്ങളിലാണ്

നയങ്ങളിലെ പിഴവ് തിരിച്ചടിച്ചപ്പോൾ

ബിജെപിയുടെ നയങ്ങൾ ഏറെ തിരിഞ്ഞടിച്ചത് സാദാരണ ജനങ്ങളെ ആയിരുന്നു. കര്‍ഷക നൊമ്പരങ്ങളും ഗ്രാമങ്ങളിലെ പാവപ്പെട്ടവരെയും കാണാന്‍ സാന്ത്വനിപ്പിക്കാന്‍ മോദിയുടെ ഭരണത്തിനായില്ല. സ്വച്ഛ് ഭാരത് തുടങ്ങി കക്കൂസ് വിപ്ലവം വരെ ട്രോളുകളില്‍ പരിഹാസമായി. ഡീസൽ, പെട്രോൾ വിലക്കയറ്റം നിയന്ത്രിക്കാൻ ക്രിയാത്മക നടപ‌ടിയുണ്ടാകാത്തതിൽ പിണങ്ങിയതു മധ്യവർഗമാണ്. വികസനത്തിനു പണം കണ്ടെത്താൻ സാധാരണക്കാരനെ ചൂഷണം ചെയ്യുന്നുവെന്ന പ്ര‌തിപക്ഷ നിലപാടിനു പിന്തുണ കിട്ടിയിരുന്നു. വിദേശത്തെ കള്ളപ്പണം തിരികെ എത്തിച്ച് യുവാക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചില്ല, തൊഴിൽ നൽകിയില്ല തുടങ്ങിയ പരാതികൾ വേറെയും.

റഫാൽ അഴിമതിയും സാമ്പത്തിക കെടുകാര്യസ്ഥതയും അനുബന്ധ വിഷയങ്ങൾ മാത്രമായിരുന്നു. കൂടാതെ നോട്ട് നിരോധനവും ജി.എസ്.ടിയും ഡെമോക്ലീസിന്റെ വാളു പോലെയാണ് കേന്ദ്ര സർക്കാരിനെ ബാധിച്ചത്. നല്ല നയങ്ങൾ തെറ്റായി നടപ്പാക്കിയെന്ന ആരോപണം മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസ് മുന്നേറ്റത്തെ സഹായിച്ചു. ക്ഷേമ പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയതും വായ്പകൾ തിരിച്ചടയ്ക്കാനാവാതെ, വിളകൾക്ക് വില ലഭിക്കാതെ കർഷക ആത്മഹത്യകൾ പെരുകിയതും തിരഞ്ഞെടുപ്പുകളിൽ മോദിയെ തിരിഞ്ഞു കൊത്തുകയാണ്.

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം സ്വാധീനിച്ച ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് കൃഷി നാശം. ഈ തെരഞ്ഞെടുപ്പിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംസ്ഥാനത്തെ കർഷകർ പിടികൂടിയത് തീർത്തും പരിതാപകരമായ അവസ്ഥയാണ്. സംസ്ഥാനം മരുഭൂമിയും വെള്ളമുണർത്താത്ത സംസ്ഥാനവുമാണെന്നതിന് അത് സഹായകമല്ല. മാർച്ച് മാസത്തിൽ വിളവെടുപ്പ് നടന്നപ്പോൾ രാജീ സർക്കാർ നേരിട്ട ഏറ്റവും വലിയ പ്രശ്നം വെളുത്തുള്ളി ഗ്ലൂട്ട് ആയിരുന്നു. ഹരോട്ടെ മേഖലയിലെ കർഷക ആത്മഹത്യയ്ക്കെതിരെയാണ് ഇത് സംഭവിച്ചത്.

പാർട്ടിയിലെ പടല പിണക്കങ്ങൾ

രാജസ്ഥാനിലെ കോൺഗ്രസ്സ് വിജയം ബി.ജെ.പിയ്ക്ക് വലിയ തിരിച്ചടിയായി തന്നെ മാറി. വസുന്ധരയും ഗെഹ്‍ലോട്ടും തമ്മിലുള്ള പ്രശ്നങ്ങളും ബി.ജെ.പിയുടെ തോൽവിയായി മാറി. പ്രാദേശിക നേതാക്കൾ തമ്മിലുള്ള ചേരി തിരിഞ്ഞുള്ള അടിയും പരസ്പരം കാലുവാരുന്നതും പാർട്ടിക്ക് തിരിച്ചടിയായി എന്ന് തന്നെ പറയാം. കേരളത്തിലേതുപോലെ സമാനമായി അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണം മാറുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 199 സീറ്റില്‍ ബിജെപി 163 സീറ്റായിരുന്നു നേടിയിരുന്നത്. കോണ്‍ഗ്രസിന് 21 മാത്രമേ നേടാനായിരുന്നുള്ളൂ. ബി എസ്പി ഉള്‍പ്പെടുന്ന മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം കൂടി നേടാനായത് 16 സീറ്റും. ഭരണത്തിലുള്ള രാജസ്ഥാനിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ തലങ്ങളില്‍നിന്നുള്ള ഉള്‍പ്പാര്‍ട്ടി എതിര്‍പ്പും ഉയര്‍ന്നിരുന്നു.

ചൗഹാനും വസുന്ധരയും കൂസാതെ നിന്നപ്പോൾ

വസുന്ധരക്കെതിരെയുള്ള ഭരണവിരുദ്ധവികാരം തന്നെയായിരുന്നു ബിജെപിക്കെതിരെ കോൺഗ്രസ് ആയുധമാക്കിയത്. കാൽ നൂറ്റാണ്ടായി രാജസ്ഥാന്റെ മനോഗതി കേരളത്തിന്റേതു തന്നെ. അധികാരത്തിന്റെ കറങ്ങുന്ന വാതിൽ 5 വർഷത്തിനു ശേഷം പുറ‌ത്തേയ്ക്കാണു തുറക്കുക. പോരാത്തതിന്, മുഖ്യമന്ത്രി വസുന്ധര രാ‌ജെ സീറ്റു നിർണയത്തിലും തന്ത്രരൂപീകരണത്തിലും ‌മറ്റാർക്കും ചെവികൊടുക്കാതെ ഒറ്റയാനായത് പാർട്ടിക്ക് തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ ശാഠ്യത്തിനു മുന്നിൽ അമിത് ഷായ്ക്കു വഴങ്ങേണ്ടി വന്നു. പിണങ്ങി നിന്ന ആർ.എസ്.എസ് അവസാന നാളുകളിലാണ് പ്രചാരണത്തിൽ കാര്യമായി ഇടപെട്ടത്. സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മോദിക്കും അമിത് ഷായ്ക്കും പലപ്പോഴും തലവേദനയായിരുന്നു. ഇവരെ നിയന്ത്രിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ല. മോദി സ്‌റ്റൈൽ പ്രചാരണം രണ്ടു സംസ്ഥാനങ്ങളിലും ഉണ്ടായില്ല. പ്രധാനമന്ത്രിയുടെ റാലികളും കുറവായിരുന്നു. ചൗഹാനാണ് പ്രചാരണം നയിച്ചത്.വസുന്ധരയെ നീക്കണമെന്ന് രാജസ്ഥാനിൽ ഒരു വിഭാഗം ആവശ്യപ്പെട്ടതാണ്. ഇതൊക്കെ തന്നെ പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറുകയായിരുന്നു.

പ്രാദേശിക കക്ഷികൾ


കോണ്‍ഗ്രസിന്റെ ബി.ജെ.പി വിരുദ്ധ മുന്നണിയില്‍ പ്രാദേശിക കക്ഷികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. 2019ല്‍ ഒറ്റയ്ക്ക് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ ബി.ജെ.പിക്കും ചെറിയ കക്ഷികളുടെ സഹായം തേടേണ്ടി വരും. ഉടക്കി നില്‍ക്കുന്ന ശിവസേന അടക്കമുള്ള പാര്‍ട്ടികളെ തിരികെ എത്തിക്കണം. ബീഹാറില്‍ ഉപേന്ദ്ര ഖുശ്വാഹയുടെ ആര്‍.എല്‍.എസ്.പി എന്‍.ഡി.എ വിട്ടതും ശുഭകരമല്ല. ബിഹാറില്‍ ലോക്‌സഭാ സീറ്റ് വിഭജനത്തെ തുടര്‍ന്നാണ് ഖുശ്വാഹ ബിജെപിയുമായി അകന്നത്. സീറ്റ് വിഹിതത്തിന്റെ കാര്യത്തില്‍ അന്തിമം തീരുമാനത്തിനായി നവംബര്‍ 30 വരെ അദ്ദേഹം ബിജെപിക്ക് സമയപരിധി നല്‍കിയിരുന്നു. 2014-ല്‍ ബിജെപിക്കൊപ്പം എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച ആര്‍എല്‍എസ്പി മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു.എന്നാല്‍ ഇത്തവണ നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതോടെ കഴിഞ്ഞ പ്രാവിശ്യത്തെക്കാളും കുറഞ്ഞ സീറ്റുകള്‍ ആര്‍എല്‍എസ്പിക്ക് നല്‍കിയതാണ് അവരെ ചൊടിപ്പിച്ചത്.

രാമക്ഷേത്രനിർമാണ പ്രക്ഷോഭം പുനരാരംഭിച്ചതു ബിജെപിയെ തുണച്ചില്ലെന്നു കൂ‌ടിയാണു തിരഞ്ഞെടുപ്പു ഫലം പറയുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീവ്രപ്രചാരണത്തിലെ ആൾ‌ക്കൂട്ടങ്ങൾ വോട്ടായില്ല. അതേസമയം കോൺഗ്രസിന്റെ ബി.ജെ.പി വിരുദ്ധ മുന്നണിയിൽ പ്രാദേശിക കക്ഷികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. 2019ൽ ഒറ്റയ്ക്ക് അധികാരത്തിൽ എത്തിയില്ലെങ്കിൽ ബി.ജെ.പിക്കും ചെറിയ കക്ഷികളുടെ സഹായം തേടേണ്ടി വരും. ഉടക്കി നിൽക്കുന്ന ശിവസേന അടക്കമുള്ള പാർട്ടികളെ തിരികെ എത്തിക്കണം. ബീഹാറിൽ ഉപേന്ദ്ര ഖുശ്വാഹയുടെ ആർ.എൽ.എസ്.പി എൻ.ഡി.എ വിട്ടതും ശുഭകരമല്ലാതായായി മാറി. അതേസമയം കേന്ദ്ര നേതൃത്വത്തിനെതിരെ പുകയുന്ന അമര്‍ഷമാണ് ഇതില്‍നിന്നെല്ലാം വ്യക്തമാവുന്നത്. സംസ്ഥാന നേതൃത്വങ്ങളെ പാര്‍ട്ടി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാറ്റിയതും പ്രാദേശിക നേതൃത്വം മുന്നോട്ടുവച്ച നയങ്ങളും മാനിഫെസ്റ്റോകളും അംഗീകരിക്കാതെ കേന്ദ്ര നേതൃത്വത്തിന്റെ ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചതും പരാജയ കാരണങ്ങളായെന്നാണ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (6 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (26 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (33 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (40 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (53 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (3 hours ago)

Malayali Vartha Recommends