Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സെമിഫൈനലിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ബിജെപിയില്‍ അമര്‍ഷം; നാലര വർഷം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരയിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നേതാവ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുമ്പ് നടന്ന സെമിഫൈനലിൽ മുഖമടിച്ചു വീണത് പാർട്ടിക് സൃഷ്ടിച്ച കനത്ത ആഘാതം

13 DECEMBER 2018 07:42 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

സെമിഫൈനലിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ബിജെപിയില്‍ അമര്‍ഷം ആളിക്കത്തുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനു ശേഷം ഉണ്ടായ വിജയങ്ങളെ കൊട്ടിഘോഷിച്ചും അതിന്റെ മുഴുവന്‍ ക്രഡിറ്റും അവകാശപ്പെട്ട മോഡി-അമിത്‌ ഷാ കൂട്ടുകെട്ട്, ഹിന്ദി ഹൃദയഭൂമിയിലെ പരാജയത്തില്‍ പാലിക്കുന്ന മൗനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമത ശബ്ദമാണ്‌ ഉയരുന്നത്. ഇത് വരെ അടക്കി നിർത്തിയിരുന്ന വിമത ശബ്ദങ്ങൾ ഇനി ആളിക്കത്തും.

അമിത ആത്മവിശ്വാസവും മുന്‍ തെരഞ്ഞുടുപ്പുകളിലെ വിജയങ്ങള്‍ നല്‍കിയ അമിത പ്രതീക്ഷയുമാണ് ബിജെപിയെ തോല്‍വിയിലേക്ക് തള്ളിവിട്ടതെന്ന വിലയിരുത്തലിലാണ് കണ്‍കേര്‍ എംപി വിക്രം ഉസേന്ദി.

ശിവരാജ് സിങ് ചൗഹാന്റെ ചില പരാമര്‍ശങ്ങളാണ് മധ്യപ്രദേശില്‍ തിരിച്ചടിയായതെന്ന് മുന്‍ എംഎല്‍എ രഘുനന്ദന്‍ ശര്‍മ്മ ആരോപിച്ചു. പട്ടികജാതി പട്ടിക വര്‍ഗ സംവരണം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ 'മായ് കാ ലാല്‍' പ്രസ്താവനയാണ് ബിജെപിക്ക് 15 സീറ്റുകള്‍ നഷ്ടമാക്കാന്‍ കാരണമായതെന്നും രഘുനന്ദന്‍ ശര്‍മ്മ ആരോപിച്ചു. ഇതേ നിലപാടാണ് ജിഎസ്ടി നയത്തിലടക്കം തുടരാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയതാണ് കോണ്‍ഗ്രസിനെ ശക്തമായ തിരിച്ചുവരവിലേക്ക് നയിച്ചതെന്നും ഛത്തീസ്ഘട്ടിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം അത് നിർണായകമായിരുന്നുവെന്നും കഴിഞ്ഞ ദിവസം ഛത്തീസ് ഘട്ട് എംപി രമേശ് ബായിസ് പ്രതികരിച്ചിരുന്നു . കോണ്‍ഗ്രസ് നയരേഖയില്‍ ഉള്‍ക്കൊള്ളിച്ച കടബാധ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിളകള്‍ക്ക് അടിസ്ഥാനവില നിര്‍ണയിക്കുമെന്ന പ്രഖ്യാപനവും കര്‍ഷകരെ ആകര്‍ഷിച്ചെന്നും എംപി പറഞ്ഞു.

കാര്‍ഷിക മേഖലയിലെ പിന്തുണ പരി പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയാണ് ബിജെപിക്കുണ്ടായത്. പിന്നാക്ക കര്‍ഷകര്‍ക്ക് ബിജെപിയോടുണ്ടായ രോഷവും, ജാതികളുടെ അസംതൃപ്തിയുമാണ് കോണ്‍ഗ്രസ് വോട്ടാക്കി മാറ്റിയതെന്ന് കോര്‍ബ എംപി ബന്‍സിലാലും അഭിപ്രായപ്പെട്ടു

"വിജയത്തിന്റെ ക്രഡിറ്റ് മുഴുവന്‍ അവകാശപ്പെടുന്ന ഇവർ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും തയ്യാറാവണം. അത് പ്രധാനമന്ത്രിയുടെ പ്രശസ്തിക്ക് മങ്ങലേല്‍പിക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നതെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാവും അത് വഴിവക്കുക. അദ്ദേഹത്തിന്റെ ഛത്തിസ്ഘട്ടിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും റാലികള്‍ തെളിയിക്കുന്നത് അതുതന്നെയാണെന്ന് പാര്‍ട്ടി കേന്ദ്ര ഓഫീസ് ഭാരവാഹി പറഞ്ഞെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാല്‍ മോഡിയും അമിത് ഷായും നടത്തിയ ശ്രമങ്ങളുടെ പ്രതിഫലനം മധ്യപ്രദേശിലും രാജസ്ഥാനിലും കാണാന്‍ സാധിച്ചെന്ന അഭിപ്രായമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവുവിനുള്ളത്.

പരാജയം അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള പാഠമാണ് എന്നാണ് പാര്‍ട്ടി നയം. എന്നാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കണ്ട ബിജെപിക്ക് നേരിട്ട് കാണേണ്ടിവന്നത് കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണെന്നും ഇത് 2019ലെ തെരഞ്ഞെടുപ്പുകളെ കാര്യമായി ബാധിക്കുo .

പ്രാദേശിക നേതൃത്വത്തോടുള്ള ജനങ്ങളുടെ ഭരണ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ന്യായീകരണം. എന്നാല്‍, തങ്ങളുടെ പ്രവര്‍ത്തനവും പ്രശസ്തിയുമാണ് ബിജെപിയെ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് എന്ന വാദമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഉയർത്തിയത്.

ഇത്തരത്തില്‍ പാാര്‍ട്ടിക്കുള്ളില്‍നിന്നും വലിയ വിയോജിപ്പാണ് കേന്ദ്ര നേതൃത്വത്തിനെതിരെ ഉയരുന്നത്. ഇതില്‍നിന്നെല്ലാം വ്യക്തമാവുന്നത്കേന്ദ്ര നേതൃത്വത്തിനെതിരെ ആളിക്കത്തുന്ന അമര്‍ഷമാണ്. സംസ്ഥാന നേതൃത്വങ്ങളെ പാര്‍ട്ടി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാറ്റിയതും പ്രാദേശിക നേതൃത്വം മുന്നോട്ടുവച്ച നയതന്ത്രങ്ങളും മാനിഫെസ്റ്റോകളുമൊന്നും അംഗീകരിക്കാതെ കേന്ദ്ര നേതൃത്വത്തിന്റെ മാത്രം ആശയങ്ങള്‍ ബോധപൂർവം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചതും പരാജയ കാരണങ്ങളായെന്നാണ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തല്‍.

 ഇതിനുപുറമേ ,റഫാലും ജിഎസ്ടിയും, നോട്ട് നിരോധനവും ഉണ്ടാക്കിയ തിരിച്ചടികൾ, കാർഷികമേഖലയുടെ തകർച്ച, പിന്നാക്ക ജാതികളുടെ അസംതൃപ്തി, കർഷകരോഷം, ഇന്ധനവില വർദ്ധന, കോർപ്പറേറ്റ് പ്രീണനം, സമ്പദ്‍വ്യവസ്ഥയിലെ പിന്നോട്ടടികൾ, ഒടുവിൽ വന്ന വാർത്തയായ റിസർവ് ബാങ്ക് ഗവർണറുടെ രാജി ഇവയെല്ലാം സ്വാഭാവികമായും കോൺഗ്രസ് പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പോർമുനകളാക്കുമെന്ന അതിശക്തമായ ഭയവും അണിയറയിൽ ഉണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനവിധിയെ കൂടാതെ , യുപിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ബിജെപിക്കുള്ളിൽ ഭയം ഉളവാക്കുന്നു .

2019ലെ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നറിയിപ്പായി പരാജയത്തെ കണ്ടില്ലെങ്കില്‍ ജനം താമരയെ വേരോടെ പിഴുതെടുക്കുമെന്ന വിലയിരുത്തലും ഉയരുന്നു.

നാലര വർഷം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരയിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നേതാവ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുമ്പ് നടന്ന സെമിഫൈനലിൽ മുഖമടിച്ചു വീണത് കനത്ത ആഘാതമാണ് പാർട്ടിയിൽ സൃഷ്ടിച്ചിരിക്കുന്നത്.

 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>


.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (7 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (27 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (34 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (41 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (54 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (3 hours ago)

Malayali Vartha Recommends