Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

നരേന്ദ്രമോദിയെന്ന രാഷ്ട്രീയ ജീനിയസിന്റെ രഹസ്യവിജയം

12 DECEMBER 2018 04:09 PM IST
മലയാളി വാര്‍ത്ത

ഇത് ബിജെപിയുടെ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന വലിയ വീഴ്ചയല്ല. റിലേ മത്സരങ്ങളിലെ അവസാന ലാപിന് തൊട്ടുമുമ്പ് ഒരടി പിറകിലായി. ഫൈനല്‍ മത്സരങ്ങള്‍ക്ക് നരേന്ദ്രമോദിയെന്ന രാഷ്ട്രീയ ജീനിയസിന് ഏറെ കരുത്തും വൈദഗ്ദ്ധ്യവുമുണ്ട്. അവ വിസ്മരിച്ചു കൂടാ. മോദി തന്നെ പ്രതിഷ്ഠിച്ച യോഗി ആദിത്യനാഥിന്റെ വീഴ്ചയില്‍ ഏറെ സന്തോഷിക്കുന്നതും നരേന്ദ്രമോദി തന്നെ. ഒരു വേള ഗുരുവിനുമപ്പുറം വളര്‍ന്ന മാസ് ലീഡറായി മാറിയിരുന്നു ഹിന്ദി മേഖലയില്‍ യോഗി. തീവ്ര ഹിന്ദു സമീപനവും പ്രചരണങ്ങളും യോഗിയെ അണികള്‍ക്കിടയിലും ആര്‍എസ്എസ്‌കാര്‍ക്കിടയിലും മോദിയേക്കാള്‍ വലിയ നേതാവാക്കി.


യോഗിയെ പ്രചരണത്തിനു കിട്ടാന്‍ ബിജെപി സംസ്ഥാന ഘടകങ്ങള്‍ മത്സരിച്ചു. യോഗിയുടെ വളര്‍ച്ചയില്‍ അമിത്ഷായൊക്കെ നിഷ്പ്രഭമായി. ഇലക്ഷന്‍ പ്രചരണത്തിലെ സ്റ്റാര്‍ വാല്യൂ യോഗിക്കു മാത്രം. ഇതില്‍ ഏറെ ഖിന്നനായിരുന്നു നരേന്ദ്രമോഡി. ഒടുവില്‍ തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുമ്പോള്‍ യോഗിയുടെ നിലപാടുകള്‍ക്കും അതിനു പിന്തുണ നല്‍കിയ ആര്‍എസ്എസ് കാഴ്ചപ്പാടുകള്‍ക്കുമുണ്ടായ വീഴ്ചയാകുന്നു ഈ തെരഞ്ഞെടുപ്പുകളിലുണ്ടായ പാളിച്ച. കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തോല്‍വി ശരിക്കും യോഗിയുടേതു കൂടിയാണ്.

സംസ്ഥാനങ്ങളില്‍ 74 പൊതു യോഗങങളിലാണ് യോഗി പ്രസംഗിച്ചത്. രാജസ്ഥാനില്‍ 26, ഛത്തീസ്ഗഡില്‍ 23, മധ്യപ്രദേശില്‍ 17, തെലങ്കാനയില്‍ 8, പ്രധാനമന്ത്രി പ്രസംഗിച്ചത് 32 യോഗങ്ങളില്‍. സംസ്ഥാനങ്ങളില്‍ നിരന്തരം പര്യടനത്തിലായിരുന്ന അമിത് ഷാ 58 പൊതു പരിപാടികളില്‍ പങ്കെടുത്തു. യോഗിക്കു ജന പിന്തുണയേറുന്നുവെന്നാണ് യോഗങ്ങള്‍ക്കെത്തിയ ആള്‍ക്കൂട്ടങ്ങള്‍ സൂചിപ്പിച്ചത്. യോഗിയുടെ  ഭരണമാതൃക ജനങ്ങള്‍ അംഗീകരിക്കുന്നുവെന്നായിരുന്നു ഇതിനെ കുറിച്ച് ബിജെപി വക്താവിന്റെ പ്രതികരണം. രാമക്ഷേത്ര നിര്‍മ്മാണം മുതല്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം വരെയുള്ള വിഷയങ്ങള്‍ എടുത്തു പ്രയോഗിച്ച യോഗി, പലപ്പോഴും വിവാദങ്ങള്‍ക്കു തിരികൊളുത്തി. അതിനു മറുപടിയായി എതിര്‍ പ്രചാരണത്തിനിറങ്ങാനും കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. ഇതിനിടെ മോദിക്കു ശേഷം യോഗിയെന്ന മൗനപ്രചാരണത്തെ ആര്‍എസ്എസ് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.

അധികാരത്തിലെത്തിയ മോദി രാമക്ഷേത്രമെന്ന ലക്ഷ്യത്തില്‍ നിന്നു പിന്നാക്കം പോയതാണ് അവരെ പ്രകോപിപ്പിച്ചത്. അവസാനം, രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി രംഗത്ത് വന്നത് ഈ സമ്മര്‍ദ്ദം കാരണമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റമുണ്ടായിരുന്നെങ്കില്‍ അതു യോഗിയുടെ കൂടി സംഭാവനയായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു.

രാമക്ഷേത്ര നിര്‍മ്മാണ നീക്കം ശക്തിപ്രാപിക്കുന്നതിനിടെ മോദിക്കു പകരം യോഗിയെന്ന മുറവിളിയും ശക്തിപ്പെടുമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പു തോല്‍വിയെ തീവ്ര നിലപാടുകളോടു ജനങ്ങള്‍ക്കുള്ള ഇഷ്ടക്കേടായും വിലയിരുത്താം. പാര്‍ട്ടിയുടെ തോല്‍വിക്കിടെ നരേന്ദ്ര മോദിയുടെ രഹസ്യവിജയമായും. നരേന്ദ്രമോദിയുടെ വൈഭവം അത്രയെളുപ്പം നിസാരവത്ക്കരിക്കാന്‍ കഴിയില്ല. ഇത്തരം വീഴ്ചകളില്‍ ഇരട്ടി കരുത്തോടെ കുതിച്ചുയരുന്ന ഇന്നലെകളാണ് മോദിയുടെ കരുത്ത്. അതു തന്നെയാമ് ബിജെപിയുടെ പ്രതീക്ഷയും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends