Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഹനൻ മൊള്ള എന്ന നിശബ്ദ വിപ്ലവകാരി കത്തിച്ച തീ ഇനി രാജസ്ഥാനിൽ ആളിപ്പടരും

12 DECEMBER 2018 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

രാജസ്ഥാനിലിപ്പോൾ ഹനൻ മൊള്ളയാണ് താരം..കര്‍ഷകരുടെ ശക്തിയില്‍ നവഇന്ത്യ ഉയരുമെന്ന് ഉറച്ചു വിശ്വസിച്ച 'നിശബ്ദനായ പോരാളി. 

രാജസ്ഥാൻ രാഷ്ട്രീയത്തിൽ ഇടതു പാർട്ടി മുഖ്യധാരയിൽ ഇതു വരെ ഇല്ലായിരുന്നു. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ഒരു സീറ്റുപോലും പാർട്ടിക്ക് ഉണ്ടായിരുന്നില്ല . എന്നാൽ ഇക്കുറി, ബി.ജെ.പിയുടെ രണ്ട് സീറ്റുകളാണ് സി.പി.എം സ്വന്തമാക്കിയത് . . ഗിര്‍ധാരി ലാല്‍ മാഹിയയും ബല്‍വാന്‍ പൂനിയയുമാണ് ജയിച്ച സി.പി.എം സ്ഥാനാര്‍ഥികള്‍. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളിലാണ് സി.പി.ഐ എം സ്ഥാനാര്‍ത്ഥികളായ ഇരുവരും വിജയിച്ചത് എന്നതാണ് എടുത്തു പറയേണ്ട നേട്ടം . അതും ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍... ഭദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയ 20,741 വോട്ടുകള്‍ക്കും, ദുംഗര്‍ഗഡ് മണ്ഡലത്തില്‍ ഗിര്‍ധാരി ലാല്‍ 20,501 വോട്ടുകള്‍ക്കുമാണ് അട്ടിമറിവിജയം നേടിയത്.

ഈ വിജയത്തിന് അടിത്തറ പാകിയത് കർഷക നേതാവും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ ഹനൻ മൊള്ളയാണ്. 'നിശബ്ദനായ പോരാളി' എന്നാണ് ഹനൻ മൊള്ളയെ സഖാക്കൾ വിശേഷിപ്പിക്കുന്നത്.

കർഷകരുടെ ശക്തി എന്തെന്ന് ഇന്ത്യക്ക് ഈ തെരഞ്ഞെടുപ്പിലൂടെ ഹനൻ മൊള്ള എന്ന 72 കാരൻ കാണിച്ചു തന്നു. 1986ൽ കേന്ദ്രകമ്മറ്റിയിൽ അംഗമായതാണ് ഹനൻ മൊള്ള. ആൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയന്റെ മുൻ ജോയിന്റ് സെക്രട്ടറിയായിരുന്ന ഹനൻ മൊള്ള ഇപ്പോൾ ആൾ ഇന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയുമാണ്.

വസുന്ധര രാജസിന്ധ്യ സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐതിഹാസികമായ സമരമാണ് ഇവിടെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്നത്. കർഷക പ്രശ്നങ്ങൾ ഉന്നയിച്ചു നിരവധി പ്രക്ഷോഭങ്ങളും ജാഥകളും ഹനാൻ മൊല്ലയുടെ നേതൃത്വത്തിൽ നടന്നു. രാജ്യശ്രദ്ധ നേടിയ രാജസ്ഥാനിലെ കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് മൊള്ളയായിരുന്നു . കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭങ്ങള്‍. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് നടത്തിയ ഈ കര്‍ഷക മുന്നേറ്റത്തില്‍ ഭയന്ന് കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി

കർഷകരാണ് നവഇന്ത്യയുടെ ശക്തി എന്നും ഇന്ത്യയെ അറിയാൻ ഗ്രാമങ്ങളെ അറിയണമെന്നും ഹനാൻ മൊള്ള മനസ്സിലാക്കി .. നരേന്ദ്രമോദി തിരിച്ചറിയാതെ പോയതും അതാണ്.
രാജസ്ഥാനിലെ പാർട്ടി സംവിധാനത്തെ കർഷകർക്കു വേണ്ടി പോരാടുന്ന ഒന്നാക്കി മാറ്റുന്നതിൽ മൊള്ള വിജയിച്ചു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും സി.പി.എമ്മിന്റെ അജണ്ട നടപ്പിലാക്കുന്നതിൽ മുഖ്യ പങ്ക് മൊള്ളക്കുതന്നെയായിരുന്നു.

യുവാക്കള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പ്രൊഫഷണലുകള്‍ തുടങ്ങി എല്ലാവരും കര്‍ഷകര്‍ക്ക് പിന്തുണയുമായി മൊള്ളക്കൊപ്പം അണിനിരന്നു. ‘നരേന്ദ്രമോഡി കിസാന്‍ വിരോധി’ എന്ന മുദ്രാവാക്യം അടിവരയിട്ടുറപ്പിക്കാൻ ആയത് മൊള്ളയുടെ വിജയം. . കര്‍ഷക ശക്തിയില്‍ പുതിയ ഇന്ത്യ ചുവടുവെക്കുമെന്ന് അണികളെ ബോധ്യപ്പെടുത്തി ഹനന്‍ മൊള്ള . സി പി എമ്മിന്റെ നയമാക്കി ഇത് ഉയർത്തിക്കൊണ്ടുവരാനും കഴിഞ്ഞു. ഇതിന്റെ നേർക്കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമായത്. മൊള്ള കൊളുത്തിയ ഈ വിപ്ലവത്തിന്റെ തീ ഇനി ആളിപടരുകതന്നെ ചെയ്യും

കിസാന്‍ സഭ എന്ന സംഘടന സി.പി.എമ്മിന്റെ കര്‍ഷക സംഘടനയാണെന്ന് പോലും അറിയാത്ത ലക്ഷങ്ങള്‍ ഇപ്പോഴും രാജസ്ഥാനില്‍ ഉണ്ട് . ഇവിടെയാണ് സി പി എമ്മിനെ സമ്മതിച്ചുകൊടുക്കേണ്ടത് .മികച്ച സംഘടനാരീതികൊണ്ട് കര്‍ഷക വിഭാഗമായ കിസാന്‍ സഭക്ക് മാത്രമല്ല, ട്രേഡ് യൂണിയന്‍ സംഘടനയായ സി.ഐ.ടി യുവിനും വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ ക്കും സി.പി.എമ്മിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാൻ ഉതകുന്ന സ്വതന്ത്ര ചുമതല നൽകി ഇവരെ ഏകോപിപ്പിക്കാൻ മൊള്ളയുടെ നേതൃത്വത്തിന് കഴിഞ്ഞു. സി.പി.എം കര്‍ഷക സംഘടനയുടെ പോരാട്ട വീര്യം കണ്ട് മണ്ണില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ അണികളെ ഓര്‍മ്മിപ്പിക്കേണ്ടി വന്നു

മൂന്നു സീറ്റെങ്കിലും ഇത്തവണ സി പി എമ്മിന് ഉണ്ടാകുമെന്ന ഉറച്ച വിശ്വാസം മൊള്ളക്കുണ്ടായിരുന്നു. ഭദ്ര, ദുംഗര്‍ഗഡ് മണ്ഡലങ്ങളിൽ അട്ടിമറി വിജയമാണ് ഇക്കുറി സി പി എം കൊയ്ത്തെടുത്തത്. 28 മണ്ഡലങ്ങളിലാണ് സി.പി.ഐ.എം രാജസ്ഥാനില്‍ മത്സരിച്ചത്. ഏഴോളം സീറ്റുകളില്‍ നല്ല മത്സരം കാഴ്ചവയ്ക്കാനും പാര്‍ട്ടിയ്ക്കായി. ഇതിന്റെ മുഴുവൻ ക്രെഡിറ്റുംമൊള്ളക്ക് അവകാശപ്പെട്ടതുതന്നെ

പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രമുഖ സി.പി.എം നേതാവായ മൊള്ള ഉലുബേരിയ മണ്ഡലത്തിൽ നിന്ന് 29 വർഷത്തോളം പാർലമെന്റംഗമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ മുൻ ജനറൽ സെക്രട്ടിയാണ്. ഭാര്യ മൈമൂന മൊള്ള സി.പി.എമ്മിന്റെ ‍ഡൽഹി സംസ്ഥാന കമ്മറ്റി അംഗമാണ്. ബി.ജെ.പി ഒരു ഫാസിസ്റ്റ് ശക്തിയാണെന്നും അവരെ എന്തു വില കൊടുത്തും പരാജയപ്പെടുത്തണമെന്നുമാണ് മൊള്ളയുടെ നിലപാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (6 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (26 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (33 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (40 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (53 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (3 hours ago)

Malayali Vartha Recommends