Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

13 DECEMBER 2018 08:41 AM IST
മലയാളി വാര്‍ത്ത

തെലങ്കാനയില്‍ ടി.ആര്‍.എസിന്റെ ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് 1.24 നും 2.54 നും ഇടക്കാണ് ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്.രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിന് പണ്ഡിറ്റുകളുടെ ഉപദേശപ്രകാരമാണ് ഈ സമയം തെരഞ്ഞെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ആദ്യം സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സംസ്ഥാനമാണ് തെലങ്കാന.

തെലങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലി കൊടുക്കും. 119 സീറ്റുകളില്‍ 88 സീറ്റോടെയാണ് ടി.ആര്‍.എസ് അധികാരത്തിലെത്തുന്നത്.ഇത് രണ്ടാം തവണയാണ് ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയാകുന്നത്. ചടങ്ങിലേക്ക് അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചെങ്കിലും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനെ ക്ഷണിച്ചിട്ടില്ല.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് വിവരം. അതേ സമയം ശനിയാഴ്ചയാണ് മിസോറാമിൽ എം.എന്‍.എഫിന്റെ സോറാം താങ്ക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. 40ല്‍ 26 സീറ്റ് നേടിയാണ് എം.എന്‍.എഫ് അധികാരത്തിലേറുന്നത്.

ഛത്തീസ്ഗഢില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസിൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. താംരാധ്വാജ് സാഹു, ടി എസ് സിങ്ദോ, ചരണ്‍ദാസ് മഹന്ദ് ,ഭൂപേഷ് ഭാഗൽ എന്നീ പേരുകളാണ് ചർച്ചകളിൽ ഉയർന്നിട്ടുള്ളത്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (6 minutes ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (25 minutes ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (30 minutes ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (38 minutes ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (1 hour ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (2 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (3 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (3 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (4 hours ago)

സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നനിലയിൽ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (5 hours ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (5 hours ago)

ന്യൂസിലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി  (5 hours ago)

Malayali Vartha Recommends