Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

നിർഭയ കേസ് ; പ്രതികളുടെ വധ ശിക്ഷ രണ്ടാഴ്ചയ്ക്കുള്ളിൽ നടപ്പിലാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

13 DECEMBER 2018 03:08 PM IST
മലയാളി വാര്‍ത്ത

നിർഭയക്കേസിൽ ജയിൽവാസം അനുഭവിക്കുന്ന പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

കൂട്ടബലാല്‍സംഗത്തിനും കൊലപാതകത്തിനും വധശിക്ഷ ലഭിച്ച മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് എന്നീ നാലു പ്രതികളുടെ ശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്

പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ 2017 - മേയിൽ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് ശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി ആലാഖ് കോടതിയെ സമീപിച്ചിരുന്നത് .ബലാല്‍സംഗ-കൊലപാതക കേസുകളില്‍ എട്ടു മാസത്തിനുള്ളില്‍ ശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ സുപ്രീംകോടതി സ്വീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വധശിക്ഷ നടപ്പിലാക്കാന്‍ വരുത്തുന്ന കാലതാമസം തെറ്റായ കീഴ്വഴക്കമാണെന്നും ഇത് ഇത്തരം കുറ്റകൃത്യങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും പീഡനക്കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ചൂണ്ടിക്കാണിച്ച്‌ ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. നിഷ്ഠൂരമായ കുറ്റകൃത്യത്തിന് ഒരു പ്രതിക്ക് ലഭിക്കുന്ന ശിക്ഷ നടപ്പാക്കാന്‍ അഞ്ചു വര്‍ഷത്തിലധികമുണ്ടാകുന്ന കാലതാമസം അത്തരം കുറ്റകൃത്യത്തിന് പ്രേരണയാകുമെന്നും ഹര്‍ജിയിലുണ്ട്. വധശിക്ഷ പോലുള്ളവ നടപ്പിലാക്കാനുള്ള സമയക്രമത്തെ കുറിച്ച്‌ കൃത്യമായ നിര്‍ദേശങ്ങള്‍ കോടതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2013 സെപ്റ്റംബറിലാണ് കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായത്. ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29 ന് മരിച്ചു.

ആറു പേരായിരുന്നു പ്രതികള്‍. മുഖ്യപ്രതി രാംസിംഗ് കസ്റ്റഡിയിലിരിക്കെ ജയിലില്‍ തൂങ്ങി മരിച്ചു. മറ്റൊരു പ്രതി മുഹമ്മദ് അഫ്രോസിനെ പ്രായപൂര്‍ത്തിയാകാത്തതു കാരണം ജുവനൈല്‍ നിയമപ്രകാരം മൂന്നു വര്‍ഷത്തെ തടവുശിക്ഷ നല്‍കി വിട്ടയച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends