കേന്ദ്രത്തിന് ആശ്വാസം റഫാലിൽ അന്വേഷണമില്ല; നരേന്ദ്ര മോദിക്ക് ആശ്വാസം;മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി

ഏറെ അഴിമതി ആരോപണങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കുംവഴിവെച്ച റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. റഫാൽ ജെറ്റ് വിമാനത്തിന്‍റെ ഗുണമേൻമയിൽ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളിൽ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. വിമാനങ്ങളുടെ കാര്യക്ഷമതയിലും സംശയമില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ദിവസങ്ങള്‍ നീണ്ട ചൂടേറിയ വാദങ്ങള്‍ക്കൊടുവിലാണ് കോടതി ഉത്തരവിട്ടത്.
ഫ്രാന്‍സില്‍നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതിയാരോപിച്ച് അഭിഭാഷകരായ എം.എൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ , മുൻകേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായിരുന്ന അരുൺഷൂരി, യശ്വന്ത് സിൻഹ, ആംആദ്മി എം.പി സഞ്ജയ് സിംഗ് എന്നിവരാണ് കോടതിയെ സമീപിച്ചത്. റിലയന്‍സിന് ഓഫ്‌സെറ്റ് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചു.
നവംബർ 14 മുതൽ ആണ് കേസിൽ സുപ്രിംകോടതിയിൽ വാദം ആരംഭിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാനാണ് കരാറൊപ്പിട്ടതെങ്കിലും ബിജെപി സര്‍ക്കാര്‍ ഇത് 36 വിമാനങ്ങളായി വെട്ടിചുരുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടാണ് പദ്ധതിയിലെ മാറ്റം പ്രഖ്യാപിച്ചത്. മുന്‍കരാറില്‍ നിന്ന് വിഭിന്നമായി വന്‍തുക അധികം നല്‍കിയാണ് വിമാനം വാങ്ങിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
ഇടപാടിന്റെ പൂര്‍ണവിവരങ്ങള്‍ പരസ്യമാക്കിയാല്‍ എതിരാളികള്‍ നേട്ടമുണ്ടാക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. ആയുധ ഇടപാടുകളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്നും അത് വിദഗ്ധരാണ് ചെയ്യേണ്ടതെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍, ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയെ (റിലയന്‍സ് ഡിഫന്‍സ്) തെരഞ്ഞെടുത്തതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന വാദത്തെ ബെഞ്ച് ചോദ്യം ചെയ്തിരുന്നു. പങ്കാളിയെ നിശ്ചയിക്കുന്നതുകൂടി മുഖ്യകരാറിന്റെ ഭാഗമാക്കേണ്ടതായിരുന്നുവെന്ന് കോടതി മുന്‍പ് വാക്കാല്‍ നിരീക്ഷിക്കുകയും ചെയ്തു.
രാജ്യത്തെ വ്യോമസേനയുടെ ഇപ്പോഴത്തെ സ്ഥിതി വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് അന്വേഷിക്കുകയുണ്ടായിരുന്നു. പോര്‍വിമാനങ്ങളുടെ അഞ്ചാംതലമുറ ആവശ്യമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഇടപാടില്‍ പങ്കാളിയെ കണ്ടെത്താനുള്ള ഓഫ് സെറ്റ് കരാറിന്റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത് എന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കോടതി വിളിച്ചുവരുത്തിയിരുന്നു.
https://www.facebook.com/Malayalivartha





















