Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വിജയ് മല്യ ബാങ്കുകളിൽ ഒരിക്കല്‍ മാത്രം വീഴ്ച വരുത്തി;മല്യയെ കള്ളനെന്ന് വിളിക്കരുതെന്ന് നിതിന്‍ ഗഡ്കരി

14 DECEMBER 2018 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത ശേഷം വിദേശത്തേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയയെ വിജയ് മല്യയെ മോഷ്ടാവെന്ന് വിളിക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

നാലു പതിറ്റാണ്ടോളം നീളുന്ന വ്യവസായ ചരിത്രമുള്ള മല്യ ഇത്രയും കാലം സാമ്പത്തിക ക്രമക്കേടുകളൊന്നും നടത്തിയിട്ടില്ലെന്നും കടക്കെണിയില്‍പ്പെട്ടതു കൊണ്ട് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്ന വ്യക്തിയെ കള്ളനെന്ന് മുദ്രകുത്തുന്നത് ഒട്ടും ന്യായീകരിക്കാനാല്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ടെെംസ് ഗ്രൂപ്പ് സംഘടിപ്പിച്ച സാമ്പത്തിക ഉച്ചകോടിയിലാണ് നിതിന്‍ ഗഡ്കരിയുടെ മല്യയെ അനുകൂലിച്ചുള്ള പ്രതികരണം.

എടുത്ത വായ്പകള്‍ 40 വര്‍ഷത്തോളം കൃത്യമായി തിരിച്ചടച്ചയാളാണ് വിജയ് മല്യ.വ്യോമയാന രംഗത്തേക്ക് തന്‍റെ ബിസിനസ് വ്യാപിപ്പിച്ചതോടെ അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ടായി. അതിന് മുമ്പ് 40 വര്‍ഷത്തോളം വായപ്കകള്‍ തിരിച്ചടച്ചിരുന്ന ഒരാളെ ഒരിക്കല്‍ ചെറിയ പിഴവ് വരുത്തിയതിന് കള്ളനെന്ന് വിളിക്കരുതെന്ന് ഗ‍ഡ്കരി അഭിപ്രായപ്പെട്ടു.

വ്യാപാര-വ്യവസായരംഗങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണ്. സാമ്പത്തികത്തകര്‍ച്ച നേരിടുന്ന വ്യക്തിയെ പിന്തുണയ്ക്കുന്നതിനു പകരം കുറ്റപ്പെടുത്തുന്നത് ശരിയല്ല.

എന്നാൽ, തനിക്ക് മല്യയുമായി യാതൊരിടപാടുമില്ലെന്ന് ഗഡ്കരി ആവര്‍ത്തിച്ചു വ്യക്തമാക്കി. 9000 കോടിയോളം രൂപയുടെ സാമ്പത്തികതട്ടിപ്പ് നടത്തിയതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുകയാണ് വിജയ് മല്യ.

വ്യാപാരരംഗത്തുണ്ടാകുന്ന സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ നിര്‍വ്യാജമാണെങ്കില്‍ അതനുഭവിക്കുന്ന വ്യക്തിക്ക് പിന്തുണ നല്‍കേണ്ടതാവശ്യമാണെന്നും അതിനാല്‍ മല്യയെ കുറ്റപ്പെടുത്താന്‍ താനൊരുക്കമല്ലെന്നും ഗഡ്കരി വ്യക്തമാക്കി. താന്‍ മുന്‍പ് നേരിട്ട തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും ഗഡ്കരി ഓര്‍മിച്ചു. പരാജയം നേരിട്ട സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിച്ചതായി കരുതിയിരുന്നെങ്കില്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിസ്ഥാനത്തെത്തില്ലായിരുന്നുവെന്നും ഗഡ്കരി പറഞ്ഞു.

വിജയ് മല്യയോ നീരവ് മോദിയോ ആവട്ടെ, തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ ജയിലിലേക്ക് പോകണം.
എന്നാല്‍ സാമ്പത്തികമായി അവര്‍ തകര്‍ന്നു നില്‍ക്കുന്ന അവസ്ഥ മനസിലാക്കുകയും അവരെ തട്ടിപ്പുകാരെന്ന് മുദ്രകുത്താതിരിക്കുകയും ചെയ്തില്ലെങ്കില്‍ രാജ്യപുരോഗതിക്ക് വിനയാവുമെന്നും ഗഡ്കരി പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവിട്ടിരുന്നു.

വായ്പാ തട്ടിപ്പ് കേസിലാണ് കോടതി ഉത്തരവ്. വിജയ് മല്യ വസ്തുതകൾ വളച്ചൊടിച്ചെന്ന് കോടതി വിമര്‍ശിച്ചു. മല്യക്കെതിരെ ചുമത്തിയ കേസുകളിൽ കഴമ്പുണ്ടെന്ന് കോടതി പറഞ്ഞു. ബാങ്കുകളെ കബളിപ്പിച്ചാണ് വായ്പ സംഘടിപ്പിച്ചതെന്നും തിരിച്ചടക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വിവിധ ബാങ്കുകളുടെ കണ്‍‍സോര്‍ഷ്യം വഴി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് വിജയ് മല്യയ്ക്കെതിരെ കേസെടുത്തത്. 9400 കോടി രൂപയാണ് പലിശ അടക്കം വിജയ് മല്യ തിരിച്ചടിക്കേണ്ടത്. കേസെടുത്തതിന് പിന്നാലെ 2016 മാര്‍ച്ചിലാണ് വിജയ് മല്യ ഇംഗ്ലണ്ടിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (12 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (27 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (58 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

Malayali Vartha Recommends