മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് തിങ്കളാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഡിസംബര്‍ തിങ്കളാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച ശേഷമാണ് കമല്‍നാഥ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഭോപ്പാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി ദേശീയ നേതാക്കള്‍ പങ്കെടുക്കും. കഴിഞ്ഞ രാത്രി വൈകി ഭോപ്പാലില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗമാണ് കമല്‍നാഥിനെ നേതാവായി തെരഞ്ഞെടുത്തത്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ജ്യോതിരാദിത്യ സിന്ധ്യയുമായി നിലനിന്നിരുന്ന തര്‍ക്കം ഹൈക്കമാന്‍ഡ് ഇടപെട്ട് പരിഹരിച്ച ശേഷമാണ് നിയമസഭാ കക്ഷി യോഗം നടന്നത്. അതിനാല്‍ അതിവേഗം കമല്‍നാഥിനെ നിയമസഭാ കക്ഷി നേതാവായി യോഗം തെരഞ്ഞെടുത്തു. മുഖ്യമന്ത്രി സ്ഥാനം നോട്ടമുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ഡല്‍ഹി കേന്ദ്രീകരിച്ചാവും ഇനി പ്രവര്‍ത്തിക്കുക.
230 അംഗ നിയമസഭയില്‍ 114 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരം പിടിച്ചത്. നാല് സ്വതന്ത്രരും എസ്പിയുടെ ഒരംഗവും ബിഎസ്പിയുടെ രണ്ടു അംഗങ്ങളും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















