രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രി; പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

രാജസ്ഥാനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. രാജസ്ഥാനിലെ എഐസിസി നിരീക്ഷകനായ കെ.സി. വേണുഗോപാലാണ് തീരുമാനം പ്രഖ്യാപിച്ചത്.
മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ ഇന്നലെ രാത്രി തിരഞ്ഞെടുത്തിരുന്നു. രാത്രി വൈകി ഭോപ്പാലില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് പ്രഖ്യാപനം. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാവില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് വിവരം. കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന് നിയമസഭാകക്ഷി യോഗത്തില്‍ ഭൂരിഭാഗം എംഎല്‍എമാരും അഭിപ്രായപ്പെട്ടിരുന്നു. 2019 ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ അനുഭവസമ്പത്തുള്ളവരെ മുഖ്യമന്ത്രിയാക്കുന്നതു ഗുണം ചെയ്യുമെന്നാണു രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























