ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍വാമയിലെ സിര്‍നോയില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്.
തെരച്ചിലിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഏറ്റമുട്ടല്‍ ശക്തി പ്രാപിച്ചു. ഇപ്പോഴും വെടിവെയ്പ്പ് തുടരുന്നു.
https://www.facebook.com/Malayalivartha



















