ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും
ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഖ്യമന്ത്രി സോറാംതാങ്കയ്ക്കൊപ്പം അഞ്ചുമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ബൈബിള്‍ വചനങ്ങളുടേയും ഹല്ലേലൂയ ഗീതങ്ങളുടെയും അകമ്പടിയോടെയാണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
മിസോറാമിലെ 97 ശതമാനം പേരും ക്രിസ്ത്യന്‍ മത വിശ്വാസികളാണ്. 40 അംഗ നിയമസഭയില്‍ 26 സീറ്റുകള്‍ ലഭിച്ച സാഹചര്യത്തില്‍ മറ്റാരെയും സര്‍ക്കാരില്‍ പങ്കാളിയാക്കേണ്ടന്നാണ് എംഎന്‍എഫിന്റെ തീരുമാനം.
f
https://www.facebook.com/Malayalivartha