Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

രാജ്യത്തെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎ സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ജനസാഗരത്തിനു മുന്നില്‍ ബംഗാള്‍ കിടുങ്ങി

20 JANUARY 2019 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങിയ നിലയിൽ

രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു... ഇന്ധന, പാചകവാതക വില ഒരാഴ്ചക്കകം കുത്തനെ വർധിച്ചേക്കുമെന്ന് സൂചന

രാജ്യത്തെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎ സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനസാഗരത്തിനു മുന്നില്‍ ബംഗാള്‍ കിടുങ്ങി. മമതയുടെ സംഘാടക വൈഭവത്തിന്റെ തെളിവായ മഹാറാലി.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി. ജെ. പിക്കും വെല്ലുവിളിയായി വിശാലപ്രതിപക്ഷ ഐക്യം ഉരുത്തിരിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷറാലി ജനലക്ഷങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ ശക്തിപ്രകടനമായി മാറി. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 'യുണൈറ്റഡ് ഇന്ത്യ റാലിയില്‍' ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിവിധ പ്രതിപക്ഷ കക്ഷികളുടെ ഇരുപതിലേറെ ദേശീയനേതാക്കള്‍ വേദി പങ്കിട്ടു. ഇടതുപക്ഷ പാര്‍ട്ടികളും ടി.ആര്‍.എസ്, എ ഡി.എം.കെ, ബി.ജെ.ഡി എന്നീ കക്ഷികളും മാത്രം വിട്ടുനിന്നു.

മോദിയുടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും, മോദി സര്‍ക്കാരിന്റെ കാലാവധി തീര്‍ന്നെന്നും, ബിജെപി ഭരണകാലത്ത് രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേദിയിലിരുത്തി മമത പറഞ്ഞു. ഇത് പ്രതിപക്ഷ ഐക്യമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കേണ്ട സമയമല്ല. അത് പിന്നീട് ചര്‍ച്ച ചെയ്യാം. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാജയപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. വര്‍ഷങ്ങളായി രാജ്യത്തെ കൊള്ളയടിച്ച ബിജെപി ഇപ്പോള്‍ പിന്നോക്കം പോകുകയാണ്. എന്തു വാഗ്ദാനങ്ങള്‍ നല്‍കിയാലും അച്ഛാദിന്‍ ' തിരിച്ചുകിട്ടില്ല. റാലിയില്‍ പ്രസംഗിച്ച മമത പറഞ്ഞു. എന്നാല്‍ മമതയ്ക്ക് പ്രധാനമന്ത്രിപദത്തിനു പിന്തുണയുറപ്പിക്കാനുള്ള നീക്കമായാണ് ഇടതുപക്ഷം ഈ നീക്കത്തെ വിലയിരുത്തുന്നത്.

ബിജെപിയെ ഒഴിവാക്കി രാജ്യത്തെ രക്ഷിക്കൂ എന്നതാണ് ഇന്നു നടത്തിയ ചരിത്രപരമായ റാലിയുടെ സന്ദേശമെന്ന് മമത യോഗത്തിനുശേഷം ട്വിറ്ററില്‍ കുറിച്ചു.

ഏഴു ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് ഇന്നലെ രാവിലെ എട്ടു മണിയോടെ തന്നെ പ്രവര്‍ത്തകരെ കൊണ്ടു നിറ!ഞ്ഞിരുന്നു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഉച്ചയ്ക്ക് 12ന് വേദിയില്‍ എത്തി. നേതാക്കള്‍ പ്രസംഗിച്ചു തുടങ്ങിയപ്പോഴും പ്രവര്‍ത്തകരുടെ ഒഴുക്ക് അവസാനിച്ചിരുന്നില്ല. 40 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തേ അവകാശപ്പെട്ടിരുന്നത്. വന്‍ ജന പങ്കാളിത്തം സംഘാടകരെ ഞെട്ടിച്ചു.ബി ജെ പിക്കും മോദിക്കുമെതിരെയുള്ള നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായി മമതയുടെ റാലി.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവെഗൌഡ, ബി.ജെ.പിയില്‍ കലാപക്കൊടി ഉയര്‍ത്തിയ മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, അരുണ്‍ ഷൂരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്!രിവാള്‍, എച്ച്.ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുന്‍ മുഖ്യമന്ത്രിമാരായ ശരദ് പവാര്‍, ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡി.എം.കെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ മമതയ്‌ക്കൊപ്പം വേദിയില്‍ അണിനിരന്നു.

കോണ്‍ഗ്രസ് അദ്ധ്യഷന്‍ രാഹുല്‍ഗാന്ധിയും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും റാലിക്ക് എത്തിയില്ലെങ്കിലും കത്തിലൂടെ പിന്തുണ അറിയിച്ചു. പ്രതിനിധികളായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് സിംഗ്‌വി എന്നിവരെ അയച്ചു.മായാവതി ബിഎസ്.പി പ്രതിനിധിയായി സതീഷ് ചന്ദ്രമിശ്രയെ അയച്ചു.

റാലിയില്‍ പ്രസംഗിച്ച നേതാക്കളെല്ലാം വരുന്ന തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെയും ബി. ജെ. പിയെയും അധികാരത്തില്‍ നിന്ന് പടിയിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യം അടിവരയിട്ട് പറയുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (11 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (27 minutes ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (42 minutes ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (1 hour ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (1 hour ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (1 hour ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (1 hour ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (2 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (2 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (3 hours ago)

Malayali Vartha Recommends