വീട് പൂട്ടിയിട്ടിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ട അയല്‍ക്കാരന്‍ ജനാലയില്‍ക്കൂടി നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം; കോയമ്ബത്തൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍.. കൂട്ട ആത്മഹത്യയിൽ ഞെട്ടൽ മാറാതെ നാട്ടുകാർ

ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളും അമ്മയുമാണ് മരിച്ച അഞ്ച് പേര്‍. ഇവരില്‍ ഗൃഹനാഥന്റെ ഒഴികെയുള്ള ശരീരങ്ങള്‍ തറയിലാണ് കിടന്നിരുന്നത്. കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കിയതിന് ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു. കൂട്ട ആത്മഹത്യയിൽ ഞെട്ടൽ മാറാതെയാണ് നാട്ടുകാർ
കോയമ്ബത്തൂരിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . കൂട്ട ആത്മഹത്യയെന്നാണ് നിഗമനം. വീട് പൂട്ടിയിട്ടിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ട അയല്‍ക്കാരന്‍ ജനാലയില്‍ക്കൂടി നോക്കിയപ്പോഴാണ് ഒരാള്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. ഉടനെ പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























