റിപ്പബ്ലിക് ദിനാഘോഷം നടക്കാനിരിക്കെ ഡല്‍ഹിയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് അഞ്ച് ആഡംബര കാറുകള്‍ കാണാതായി

റിപ്പബ്ലിക് ദിനാഘോഷം നടക്കാനിരിക്കെ ഡല്‍ഹിയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് അഞ്ച് ആഡംബര കാറുകള്‍ കാണാതായി. പശ്ചിമ ഡല്‍ഹിയിലെ നംഗോളിയിലാണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
റിപബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് ആഡംബര കാറുകള്‍ മോഷണം പോയിരിക്കുന്നത്. വോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട അമേസ്, ഫോഴ്‌സ് ഗൂര്‍ഖ, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, മിസ്തുബിഷി പജീറോ തുടങ്ങിയ മോഡലുകളാണ് കാണാതായത്.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അഞ്ച് പേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. ആറ് കാറുകളാണ് വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്നതെന്ന് ഉടമ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇതില്‍ അഞ്ചെണ്ണം കാണാതാവുകയായിരുന്നു.
"
https://www.facebook.com/Malayalivartha























