എച്ച് 1എന്‍ 1 പനി ബാധിതനായി ചികിത്സയിലായിരുന്ന അമിത് ഷാ ആശുപത്രി വിട്ടു

എച്ച് 1എന്‍ 1 പനി ബാധിച്ച അമിത് ഷാ ചികില്‍സക്ക് ശേഷം ആശുപത്രി വിട്ടു. ഞായറാഴ്ചയാണ് അമിത് ഷാ ആശുപത്രി വിട്ടത്. രാവിലെ 10:20 ഓടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ അമിത് ഷാ വിശ്രമത്തിനായി വീട്ടിലേക്കാണ് പോയത്. അസുഖത്തില്‍ നിന്ന് താന്‍ പൂര്‍ണമായും മോചിതനായെന്ന് ഷാ ട്വീറ്റ് ചെയ്തു.
തന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയറിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ചയാണ് നെഞ്ച്‌വേദനയും ശ്വാസതടസത്തെയും തുടര്‍ന്ന് അമിത്് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha























