റോഡുകള്‍ കണ്ണാടിപോലെ തിളങ്ങും; അവലോകന യോഗത്തിൽ പ്രതിജ്ഞയെടുത്ത് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു

തെലങ്കാനയിലെ റോഡുകള്‍ കണ്ണാടിപോലെ തിളക്കുമെന്ന് പ്രതിജ്ഞയെടുത്ത് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ ഹൈദരാബാദിലെ പ്രഗതി ഭവനില്‍ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.
രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ റോഡുകളും മികച്ച നിലവാരത്തിലുള്ളതാക്കാന് മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. സംസ്ഥാനത്തെ എല്ലാ റോഡുകളും ബിടി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി, നിലവിലെ റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കലേശ്വരം കനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha























