രാമക്ഷേത്രം നിര്‍മിക്കുമെന്നു പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്താല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയാറാണെന്നു വിശ്വഹിന്ദു പരിഷത്ത്
രാമക്ഷേത്രം നിര്‍മിക്കുമെന്നു പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്താല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയാറാണെന്നു വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലോക് കുമാറാണ് ഈ പരാമര്‍ശം നടത്തിയത്.
കോണ്‍ഗ്രസിന് ഇതുവരെ തങ്ങള്‍ വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ്. എന്നാല്‍ രാമക്ഷേത്രം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുകയും തങ്ങള്‍ക്കു മുമ്പില്‍ വാതിലുകള്‍ തുറന്നുവയ്ക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കാര്യം ചിന്തിക്കുമെന്ന് അലോക് കുമാര്‍ പറഞ്ഞു. കുംഭമേളയ്ക്കിടെയായിരുന്നു അലോക് കുമാറിന്റെ പരാമര്‍ശം.അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിനു നിയമനിര്‍മാണം നടത്തണമെന്നു വിഎച്ച്പിയുടെ ധര്‍മ സന്‍സദ് അടുത്തിടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha