ലയണ്‍ സഫാരി പാര്‍ക്കില്‍ സിംഹങ്ങളുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

പഞ്ചാബിലെ മൊഹാലിയിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ സിംഹങ്ങളുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മൊഹാലിയിലെ ഛാട്ബിര്‍ മൃഗശാലയിലാണ് സംഭവം നടന്നത്. അനധികൃതമായി പാര്‍ക്കില്‍ കയറിയ 25കാരനായ യുവാവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവം നടക്കുമ്പോള്‍ സഫാരി പാര്‍ക്കില്‍ നാല് സിംഹങ്ങള്‍ ഉണ്ടായിരുന്നു. പത്തു മിനുട്ടോളം രണ്ടു സിംഹങ്ങള്‍ ഇയാളെ ആക്രമിച്ചു. ഇയാള്‍ പാര്‍ക്കിലെ 12 അടി ഉയരമുള്ള മതില്‍ കടന്ന് അകത്തെത്തിയത് എങ്ങനെ എന്ന് പരിശോധിക്കുകയാണെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. മതിലിനു മുകളില്‍ മുള്ളുവേലിയും ഉണ്ട്. സഫാരി പാര്‍ക്കില്‍ വിനോദ സഞ്ചാരികളുമായി പോയ ബസിലെ ഡ്രൈവറാണ് യുവാവിനെ കണ്ടത്. സിംഹത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നിലയിലായിരുന്നു ഇയാള്‍. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സഫാരി പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha























