ശ്രീ സിദ്ധഗംഗാ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു ; അന്ത്യം തുമകുരുവിലെ ആശ്രമത്തിൽ

ശ്രീ സിദ്ധഗംഗാ മഠാധിപതി ശിവകുമാര സ്വാമി (111) അന്തരിച്ചു. കര്‍ണാടകയിലെ തുമകുരുവിലെ ആശ്രമത്തിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന് നിലനിര്‍ത്തിയിരുന്നത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് മഠത്തിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു.
ലിംഗായത്ത്-വീരശൈവ വിഭാഗത്തിന്റെ ആചാര്യനായിരുന്നു ശിവകുമാരസ്വാമി. രാജ്യം ഇദ്ദേഹത്തെ പദ്തഭൂഷണ് നല്കി ആദരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ഭാരതരത്ന നല്‍കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും ആവശ്യപ്പെട്ടിരുന്നു. ശ്രീസിദ്ധഗംഗ എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. ലക്ഷക്കണക്കിനു ഭക്തരുള്ള ശിവകുമാര സ്വാമിയെ അവസാനമായി കാണാന്‍ നിരവധി പേര് എത്തും എന്നതിനാല്‍ മഠത്തിന്റെ മേഖലയില്‍ കനത്ത സുരക്ഷ ഒരുക്കി.
https://www.facebook.com/Malayalivartha























